ലുക്ക് കൊണ്ട് ​ഗുച്ചി ഫാഷൻ വീക്ക് കീഴടക്കി ബിടിഎസ്സിന്റെ ജിൻ; രാജകുമാരന് വഴിയൊരുക്കൂ!

3 months ago 5

Authored by: അശ്വിനി പി|Samayam Malayalam24 Sept 2025, 3:46 pm

പാട്ടുകൾ പോലെ തന്നെ ബിടിഎസ് താരങ്ങളുടെ സ്റ്റൈലും ആരാധകർക്ക് വലിയ പ്രചോദനമാണ്. ​ഗുച്ചി ഫാഷൻ വീക്കിൽ എത്തിയ ജിന്നിന്റെ ഫോട്ടോകളാണ് ഇപ്പോൾ വൈറലാവുന്നത്

bts jinബിടിഎസ് ജിൻ
ഇറ്റലിയിൽ നടക്കുന്ന ഗുച്ചി ഫാഷൻ ഈവന്റിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ താരങ്ങളടക്കം എത്തിയ വിശേഷങ്ങൾ പുറത്തുവരാൻ തുടങ്ങിയതാണ്. ആലിയ ഭട്ടിന്റെ കില്ലിങ് ലുക്ക് ആരാധകർ എല്ലാം ഏറ്റെടുത്തു. ആലിയയെ കൂടാതെ ഹോളിവുഡിൽ നിന്നും മറ്റ് ഇന്റസ്ട്രികളിൽ നിന്നുമൊക്കെയായി ഗ്വിനെത്ത് പാൽട്രോ, അന്ന വിൻ‌ടൂർ, സെറീന വില്യംസ്, പാർക്ക് ഗ്യു യംഗ്, എലിയറ്റ് പേജ്, സോംഗ് വെയ്‌ലോംഗ്, ഡാവിക ഹൂർൺ എന്നിവരെ പോലുള്ള പ്രമുഖരും എത്തിയിരുന്നു

എന്നാൽ അതിൽ ആരാധകരെ ഏറ്റവും ആകർഷിച്ചതും വേറിട്ടു നിന്നതും ബിടിഎസ് താരം ജിന്നിന്റെ വരവാണ്. രാജകുമാരന് വേണ്ടി വഴിയൊരുക്കിയതുപോലുള്ള കാഴ്ചയാണ് പുറത്ത് വരുന്നത്. പലാസോ മെസ്സനോട്ടിൽ ഒരു രാജകുമാരനെ പോലെ ഗൂച്ചി സ്പ്രിംഗ് സമ്മർ 2026 ലേക്ക് എത്തിയ താരത്തെ കാണാൻ ആരാധകരുടെ തിക്കും തിരക്കും ആരവങ്ങളുമായിരുന്നു.

Also Read: സായി കുമാറുമായുള്ള വിവാഹത്തിന് ശേഷം മണി എന്നോട് മരണം വരെ മിണ്ടിയില്ല; ആ ബന്ധത്തെ കുറിച്ച് ബിന്ധു പണിക്കർ

പാട്ടിന്റെയും ഡാൻസിന്റെയും പേരിൽ മാത്രമല്ല, ഫാഷന്റെയും സ്റ്റൈലിന്റെയും കാര്യത്തിലും ഇന്നത്തെ ജനറേഷന് അത്രയേറെ പ്രചോദനമാണ് ബിടിഎസ് താരങ്ങൾ. അത് വീണ്ടും തെളിയിക്കുകയായിരുന്നു ഗുച്ചി ഫാഷൻ ഈവന്റിൽ ജിൻ . കാത്തു നിന്ന ആരാധകർക്ക് വളരെ സിംപിളായി കൈകൾ ഉയർത്തി അഭിസംബോധന ചെയ്ത താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

Also Read: വിനീതിനും ചിലത് പറയാനുണ്ട്! അച്ഛൻ കരം കണ്ടോ! നോബിൾ എങ്ങനെ നായകനായി! 'വിനീത് ജോമോൻ ഷാൻ ത്രയം' വീണ്ടും

വെള്ള ഷർട്ട് ആണ് ജിൻ ധരിച്ചിരുന്നത്, അതിന്റെ ബട്ടൺസ് പകുതിയോളം തുറന്നിട്ട രീതിയിലാണ് ഫാഷൻ ചെയ്തത്. കറുത്ത ലൂസ്-ഫിറ്റിംഗ് പാന്റും തിളങ്ങുന്ന കറുത്ത ഷൂസും അതിന് പെയറിങ് ചെയ്തു. ഷൂസിന് അനുയോജ്യമായ ഒരു കറുത്ത പഴ്സ് കൈയ്യിലുണ്ടായിരുന്നു, ഓരോ ചുവടുവയ്പ്പിലും ജിന്നിന്റെ ആ പ്രഭ ആരാധകരുടെ മനസ്സ് നിറച്ചു.

വർക്ക് ഫ്രം ഹോം, നാല് ദിവസത്തെ വർക്കിംഗ് വീക്ക്; സ്വകാര്യ മേഖലയിൽ വൻ വിപ്ലവം വരുന്നു


ഭംഗിയായി സ്റ്റൈൽ ചെയ്ത മുടിയും ലൈറ്റുകൾക്ക് കീഴിൽ തിളങ്ങുന്നുണ്ടായിരുന്നു, മുഖത്ത് കുറച്ച് ഇഴകൾ അഴിഞ്ഞു വീണതായി കാണപ്പെട്ടു. കുറഞ്ഞ മേക്കപ്പ്, തിളങ്ങുന്ന ചർമ്മം, പിങ്ക് നിറത്തിലുള്ള, ഏതാണ്ട് നോൺ-ഡി ലിപ് ഷേഡ് എന്നിവ മാത്രമിട്ടൊരു സിംപിൾ ലുക്കായിരുന്നു. ഒരു വലിയ ബക്കിൾഡ് ബെൽറ്റ്, ഒരു മാച്ചിംഗ് നെക്ലേസ്, റിംഗ് കോംബോ എന്നിവ മാത്രമേ ആക്സസറീസായി ധരിച്ചിട്ടുള്ളൂ. അത് തന്നെ ധാരാളം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article