ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് എത്തിയപ്പോള്‍ പ്രിയദര്‍ശിനി രാംദാസിന് വന്ന മാറ്റം! പ്രതികരണങ്ങളില്‍ മനം നിറഞ്ഞ് മഞ്ജു വാര്യര്‍

9 months ago 13

Edited byഅനുപമ നായർ | Samayam Malayalam | Updated: 29 Mar 2025, 4:59 pm

സിനിമാലോകവും പ്രേക്ഷകരും എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍. മാര്‍ച്ച് 27നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമായിരുന്നു എമ്പുരാന്‍. ലൂസിഫര്‍ ഇറങ്ങിയ സമയത്ത് തന്നെ അടുത്ത ഭാഗമായി എമ്പുരാന്‍ എത്തുമെന്ന് പൃഥ്വിരാജും സംഘവും ഉറപ്പ് തന്നിരുന്നു.

Samayam Malayalamലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് എത്തിയപ്പോള്‍ പ്രിയദര്‍ശിനി രാംദാസിന് സംഭവിച്ചത്ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് എത്തിയപ്പോള്‍ പ്രിയദര്‍ശിനി രാംദാസിന് സംഭവിച്ചത്
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ വിജയകരമായി മുന്നേറുകയാണ്. ലൂസിഫര്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്കെല്ലാം എമ്പുരാനിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വി. റിലീസിന് മുന്നോടിയായി സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിയിരുന്നു അദ്ദേഹം. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനിയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടെ പ്രാധാന്യമുള്ള വേഷമാണ്. ആസ്വദിച്ചാണ് എല്ലാം ചെയ്തതെന്ന് മഞ്ജു പറഞ്ഞിരുന്നു.

മഞ്ജു അസാധ്യ പ്രകടനം എന്നായിരുന്നു ചിത്രം കണ്ടവരെല്ലാം പറഞ്ഞത്. ഡയലോഗായാലും പെര്‍ഫോമന്‍സായാലും മഞ്ജു വാര്യര്‍ മികച്ചത് എന്നായിരുന്നു ചിത്രം കണ്ടവപെല്ലാം പറഞ്ഞത്. അന്ന് ജതിന്‍ രാംദാസിന്റെ പ്രസംഗം കേട്ട് കോരിത്തരിച്ച അതേ ഫീലാണ് ഇത്തവണ പ്രിയദര്‍ശിനിയില്‍ നിന്നും കിട്ടിയത്. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ കൃത്യമായി തന്നെ പൃഥ്വി വിനിയോഗിച്ചിട്ടുണ്ട് എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. സിനിമയെക്കുറിച്ചും, തന്നെക്കുറിച്ചുമുള്ള നല്ല പ്രതികരണങ്ങളെല്ലാം മഞ്ജുവും ഷെയര്‍ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കിടുന്നത്.


Also Read: എത്ര നെഗറ്റീവ് വന്നാലും കാണേണ്ടവരെല്ലാം കാണും! എമ്പുരാനെക്കുറിച്ച് സീമ ജി നായര്‍! അവസരം കിട്ടാന്‍ സോപ്പിട്ട് നിന്നിട്ടില്ലെന്ന് മറുപടിയും

കാലങ്ങള്‍ക്ക് ശേഷമാണ് മഞ്ജുവിനെ ഇങ്ങനെ കാണുന്നത്. ഞങ്ങള്‍ കാണാനാഗ്രഹിച്ച മഞ്ജു ഇതാണ്, എന്തായാലും പ്രതീക്ഷ നിലനിര്‍ത്തി. ലുക്കിലും അഭിനയത്തിലും ഒരുപാട് മാറ്റങ്ങള്‍. ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് എത്തിയപ്പോള്‍ പ്രിയദര്‍ശിനി ബോള്‍ഡായി, അച്ഛനെക്കുറിച്ച് പറഞ്ഞതും, പരിപാടിയില്‍ പ്രസംഗിച്ചതുമെല്ലാം മികച്ചത് തന്നെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മോഹന്‍ലാലിനൊപ്പമുള്ള കോംപിനേഷന്‍ സീനും മികച്ചതാണ്. പൃഥ്വിയും മോഹന്‍ലാലും ഇത്തവണ കൈയ്യടി നേടി. ജതിന്‍ രാംദാസും മികച്ച പ്രകടനമായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് എത്തിയപ്പോള്‍ പ്രിയദര്‍ശിനി രാംദാസിന് വന്ന മാറ്റം! പ്രതികരണങ്ങളില്‍ മനം നിറഞ്ഞ് മഞ്ജു വാര്യര്‍


കരിയറിലെ തന്നെ പ്രധാനപ്പെട്ട കഥാപാത്രമായി പ്രിയദര്‍ശിനി മാറിയെന്ന് നേരത്തെ മഞ്ജു പറഞ്ഞിരുന്നു. ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തമായ കഥാപാത്രമാണ് പ്രിയദര്‍ശിനി എന്നത് നിസംശയം പറയാം. അതില്‍ നന്ദി പറയാനുള്ളത് പൃഥ്വിരാജിനോടാണ്. ലാലേട്ടനൊപ്പം അഭിനയിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്.

എന്റെ ക്യാരക്ടറുകളെക്കുറിച്ച് പറയുമ്പോള്‍ ലാലേട്ടനൊപ്പം അഭിനയിച്ചപ്പോഴുള്ള പേരുകളാണ് എല്ലാവരും പറയാറുള്ളത്. അങ്ങയേറ്റം ആസ്വദിച്ച് തന്നെയാണ് ഞാന്‍ എമ്പുരാനില്‍ അഭിനയിച്ചത്. രാജുവിനോടൊപ്പം വര്‍ക്ക് ചെയ്യുന്നത് നല്ല കംഫര്‍ട്ടാണ്. എന്ത് വേണ്ട എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട് അദ്ദേഹത്തിന്, ഒരു സംവിധായകന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യമാണ് അത്. അങ്ങനെയുള്ളൊരു സംവിധായകനൊപ്പം ജോലി ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്. വീണ്ടും രാജുവിനൊപ്പം ജോലി ചെയ്യാനായത് മറക്കാനാവാത്ത അനുഭവമാണെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
Read Entire Article