'ലൂസിഫറുമല്ല പ്രേമലുവുമല്ല, ഇത് ഹൃദയപൂർവം'; ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്

4 months ago 5

16 September 2025, 09:10 PM IST

hridayapoorvam deleted scene

അണിയറപ്രവർത്തകർ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@Ashidvad Cinemas

ഓണറിലീസായെത്തി മലയാളിയുടെ ഹൃദയംകവർന്നെടുത്ത സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിൽ നിന്നുള്ള ഡിലീറ്റഡ് സീനുകളിലൊന്ന് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള രസകരമായ നിമിഷമാണ് വീഡിയോയിലുള്ളത്.

ഹൃദയം മാറ്റിവെച്ച രോഗിയുടെ വേഷം ചെയ്യുന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ലൂസിഫറിലേയും പ്രേമലുവിലേയും ഡയലോഗുകൾ പരമാമർശിച്ചാണ് പോസ്റ്റ്. 'It was not ‘ഇനി നടക്കപോറത് യുദ്ധം' nor 'എന്റെ പിള്ളേരെ തൊടുന്നോടാ'' എന്ന അടിക്കുറിപ്പോടെയാണ് സംഗീത് വീഡിയോ പങ്കുവെച്ചത്.

ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച 'ഹൃദയപൂർവ്വം', ബോക്സ് ഓഫീസ് ഹിറ്റാണ്. ചിത്രത്തിലെ മോഹൻലാലിന്റെയും സംഗീതിന്റെയും കെമിസ്ട്രി വലിയ പ്രശംസ നേടി. മോഹൻലാലിനൊപ്പമുള്ള തൻ്റെ സ്വപ്നതുല്യമായ അഭിനയ അനുഭവത്തെക്കുറിച്ച് സംഗീത് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.

'അച്ഛനും അമ്മയും കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ഇന്ന് ലാലേട്ടനാണെന്നോര്‍ക്കുമ്പോള്‍ ചെറുതായൊന്നുമല്ല ഹൃദയം കുളിരുന്നത്. ഒരു അഭിനേതാവ് എന്നനിലയിലും അതിലുപരി ഒരു വ്യക്തി എന്നനിലയിലും ഒരുപാട് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്, ലാലേട്ടനില്‍നിന്ന്. നല്ലൊരു മനുഷ്യനാവുക എന്നതാണ് ആദ്യത്തെ കാര്യം. ഓഫ് സ്‌ക്രീനില്‍ ലാലേട്ടന്‍ ആളുകളോട് പെരുമാറുന്ന രീതി ശരിക്കും സ്പര്‍ശിച്ചിട്ടുണ്ട്. എത്ര മനോഹരമായാണ് അദ്ദേഹം അത് ചെയ്യുന്നതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണ് എല്ലാമെന്നും തിയേറ്റര്‍ വിസിറ്റിന്റെ സമയത്തുമാത്രമല്ല അവരെ ചേര്‍ത്തുനിര്‍ത്തേണ്ടത് എന്നതുപോലുള്ള നല്ലനല്ല മൂല്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു മാതൃകയാക്കുന്നു. അതും നമ്മുടെ ജോലിയുടെ ഭാഗമാണ്. എത്ര മനോഹരമായി ആത്മാര്‍ഥതയോടെ അതൊക്കെ ചെയ്യാന്‍സാധിക്കുമോ അത്രയുംനല്ലത് എന്നാണ് മോഹന്‍ലാല്‍ എന്ന പ്രതിഭയില്‍നിന്നു പഠിച്ച പാഠം'- എന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംഗീത് പറഞ്ഞത്.

Content Highlights: Watch a deleted country from Hridayapoorvam featuring Mohanlal and Sangeeth Prathap

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article