ലൈംഗിക ബന്ധത്തിനായി അഞ്ചു സ്ത്രീകളെ 'സമ്മാന'മായി സ്വീകരിച്ചു; നടൻ ജീന്‍-ക്ലോഡ് വാന്‍ഡാമെക്കതിരെ കേസ്

9 months ago 7

03 April 2025, 02:59 PM IST

Jean-Claude Van Damme

ജീൻ-ക്ലോഡ് വാൻ ഡാം

നധികൃതമായി കടത്തപ്പെട്ട സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണത്തില്‍ ആയോധന കലാകാരനും ബോളിവുഡ് നടനുമായ ജീന്‍-ക്ലോഡ് വാന്‍ഡാമെക്കെതിരെ റൊമാനിയയില്‍ കേസ്. ഒരു ക്രിമിനല്‍ ശൃംഖലയില്‍നിന്ന് ലൈംഗികതയ്ക്കായി അഞ്ച് സ്ത്രീകളെ 64-കാരനായ നടന്‍ സമ്മാനമായി സ്വീകരിച്ചെന്നാണ് ആരോപണം. മനുഷ്യക്കടത്തില്‍ അകപ്പെട്ട സ്ത്രീകളാണ് ഇതെന്ന് അറിഞ്ഞുകൊണ്ട് നടന്‍ ഇത്തരമൊരു സമ്മാനം സ്വീകരിച്ചതെന്നാണ് റൊമാനിയന്‍ അധികൃരുടെ വാദം.

ഫ്രാന്‍സിലെ കാനില്‍ വാന്‍ ഡാം സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഇതിലകപ്പെട്ട ഒരു സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്ന് റൊമാനിയന്‍ ഏജന്‍സി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

'ക്രിമിനല്‍ സംഘം രൂപീകരിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും അന്വേഷണം നേരിടുന്ന നിരവധി റൊമാനിയക്കാര്‍ അഞ്ച് റൊമാനിയന്‍ സ്ത്രീകളെ വാഗ്ദാനം ചെയ്തു. ഡാമെയ്ക്ക് അവരുടെ അവസ്ഥ അറിയാമായിരുന്നു. എന്നിട്ടും അവരെ ചൂഷണം ചെയ്തു' ഇരകളുടെ അഭിഭാഷകന്‍ പറഞ്ഞു.

2020 ആരംഭിച്ച മനുഷ്യക്കടത്തുമായി അന്വേഷണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ജീന്‍-ക്ലോഡ് വാന്‍ഡാമെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്.

ബെല്‍ജിയം സ്വദേശിയായ ജീന്‍-ക്ലോഡ് വാന്‍ഡാമെ ആക്ഷന്‍ ചിത്രങ്ങളായ ബ്ലഡ്‌സ്‌പോര്‍ട്, കിക്ക്‌ബോക്‌സര്‍, യൂണിവേഴ്‌സല്‍ സോള്‍ജിയര്‍ എന്നിവയിലൂടെയാണ് ഏറെ പ്രശസ്തി നേടിയത്.

'ദി മസില്‍സ് ഫ്രം ബ്രസ്സല്‍സ്' എന്ന വിളിപ്പേരുള്ള അദ്ദേഹം 90-കളില്‍ ഒരു പ്രധാന ആക്ഷന്‍ താരമായിരുന്നു. ലഹരിക്കേസിലും ഗാര്‍ഹിക പീഡന പരാതികളിലും നേരത്തെ അദ്ദേഹം നടപടികള്‍ നേരിട്ടിട്ടുണ്ട്.

Content Highlights: Actor Jean-Claude Van Damme Accepted Sex With 5 Women As "Gift"

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article