20 September 2025, 10:18 AM IST

അന്തരിച്ച ഗായകൻ സുബീൻഗാർഗ് | ഫോട്ടോ: ANI
സ്കൂബ ഡൈവിങ്ങിനിടെ ഗായകൻ സുബീൻ ഗാർഗ് അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത് കഴിഞ്ഞദിവസമായിരുന്നു. സിങ്കപ്പൂരിൽ വെച്ചായിരുന്നു സൂബീന്റെ ജീവനെടുത്ത അപകടം. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം സിങ്കപ്പൂരിലെത്തിയത്. സുബീൻ ഗാർഗിന്റെ മരണത്തിന് തൊട്ടുമുൻപുള്ള നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ.
ലൈഫ് ജാക്കറ്റ് ധരിച്ചുനിൽക്കുന്ന സുബീൻ ഗാർഗിനെയാണ് വീഡിയോയിൽ കാണാനാവുക. ലൈഫ് ജാക്കറ്റ് ധരിക്കുന്നതും തുടർന്ന് നീന്തുന്നതിനായി കടലിലേക്ക് ചാടുന്നതും കാണാം. അദ്ദേഹത്തെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുബീന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'എക്സി'ലൂടെ അനുശോചനം രേഖപ്പെടുത്തി. "പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ഞെട്ടിപ്പോയി. സംഗീതലോകത്തിന് നൽകിയ മഹത്തായ സംഭാവനകളുടെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടും." മോദി കുറിച്ചു.
അസമിന് അവരുടെ പ്രിയപ്പെട്ട പുത്രന്മാരിൽ ഒരാളെ നഷ്ടമായി എന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ പ്രതികരിച്ചത്. സുബീൻ അസമിന് എന്തായിരുന്നുവെന്ന് വിവരിക്കാൻ തനിക്ക് വാക്കുകളില്ല. അദ്ദേഹം വളരെ നേരത്തെ പോയി, ഇത് പോകേണ്ട പ്രായമായിരുന്നില്ല എന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അസമീസ് സംഗീതത്തെ ദേശീയ തലത്തിൽ എത്തിച്ചതിന് സുബിൻ ഗാർഗ് ആദരിക്കപ്പെട്ടിരുന്നു. 2006-ൽ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഇന്ത്യയൊട്ടാകെ പ്രശസ്തി നേടിയത്. അക്കാലത്തെ ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ഒന്നായിരുന്നു അത്.
Content Highlights: Zubeen Garg's Untimely Demise: PM Modi, Assam CM Offer Condolences
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·