
സാമന്ത, 'ലോക' പോസ്റ്റർ | Photos: instagram, facebook
മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് സൂപ്പര്‍ഹീറോ ചിത്രമായ ലോക: ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്ത്യയിലെ ആദ്യ 'വനിതാ സൂപ്പര്‍ഹീറോ ചിത്രം' എന്ന പരിവേഷത്തോടെയാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം നിരവധി സെലിബ്രിറ്റികളുടെ പ്രശംസയും ഇതിനകം പിടിച്ചുപറ്റിയിട്ടുണ്ട്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ അഭിനേത്രിയായ സാമന്തയും 'ലോക' കണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ചിത്രം എത്രത്തോളം തനിക്ക് ഇഷ്ടമായെന്ന് സാമന്ത കുറിച്ച ആവേശം നിറഞ്ഞ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായായിരുന്നു സാമന്തയുടെ പ്രതികരണം.
'ലോക കണ്ടു. വാവ്... എന്തൊരു അനുഭവമായിരുന്നു. ദൃശ്യങ്ങള്‍, ശബ്ദം, ആക്ഷന്‍. ഓരോ ഫ്രെയിമും ജീവനുറ്റതായിരുന്നു. സിനിമയില്‍ ഉണ്ടാക്കിയെടുത്ത ലോകം എന്നെ വളരെയേറെ ആകര്‍ഷിച്ചു.' -സാമന്ത കുറിച്ചു.
'എന്നാല്‍ ഇതിനേക്കാളെല്ലാം എന്നെ ആകര്‍ഷിച്ചത് നമ്മുടെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോയെ സ്‌ക്രീനില്‍ കണ്ടതാണ്. കല്യാണി പ്രിയദര്‍ശന്‍. ചന്ദ്ര എനിക്ക് രോമാഞ്ചമേകി. മുഴുവന്‍ ടീമിനോടും വലിയ ബഹുമാനം. നിങ്ങള്‍ നിര്‍മിച്ചത് സ്‌പെഷ്യലായ ഒന്നാണ്. ഇത് ഒരുപാട് കാലം എനിക്കൊപ്പം ഉണ്ടാകും.' -സാമന്ത തുടര്‍ന്നു.
നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ഡൊമിനിക് അരുണ്‍, ഛായാഗ്രാഹകന്‍ നിമിഷ് രവി, യുവതാരം നസ്‌ലെന്‍ എന്നിവരെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സാമന്ത ഇത്രയും കുറിച്ചത്.
അതേസമയം ഏഴ് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ് ലോക. മലയാളത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രമെന്ന നേട്ടവും ലോക സ്വന്തമാക്കി.
Content Highlights: Samantha Ruth Prabhu watched Lokah Chapter 1 Chandra, says seeing Chandra connected surface gave goosebumps
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·