
ലോക സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്തുവിട്ടതിന്റെ പോസ്റ്റർ
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' യുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്. ജേക്‌സ് ബിജോയ് ഈണം നൽകി ബി കെ ഹരിനാരായണൻ വരികൾ രചിച്ച ചിത്രത്തിൻ്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സ്പോട്ടിഫൈ, ആമസോൺ പ്രൈം മ്യൂസിക്, യൂട്യൂബ്, ജിയോ സാവൻ, ഗാനാ, ആപ്പിൾ മ്യൂസിക് തുടങ്ങി പത്തോളം മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഈ ഒറിജിനൽ സൗണ്ട് ട്രാക്ക് ലഭ്യമാണ്. ചിത്രത്തിൻ്റെ വിജയത്തിൽ വമ്പൻ പങ്ക് വഹിച്ച ഒരു ഘടകമാണ് ജേക്‌സ് ബിജോയ് നൽകിയ സംഗീതം. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ശ്രദ്ധിക്കപ്പെട്ടത്.
വമ്പൻ വിജയം നേടിയ ചിത്രം 250 കോടി ആഗോള കളക്ഷൻ പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ബുക്ക് മൈ ഷോയിലും ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന സ്വന്തമാക്കിയാണ് "ലോക" പ്രദർശനം തുടരുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യ തലത്തിലാണ് വമ്പൻ വിജയം നേടുന്നത്.
ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കളക്ഷനും നേടി മുന്നേറുകയാണ്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചത് വേഫെറർ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്
Content Highlights: Loka archetypal soundtrack by Jakes Bejoy is retired now
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·