വന്നോ ഇക്കാ? കൂൾ ലുക്കിൽ മമ്മൂട്ടി, ഫോട്ടോ പങ്കുവെച്ച് ജോർജ്, കമന്റുകളുമായി ആരാധകർ

6 months ago 7

mammootty

photo:george.mammootty/instagram

സ്റ്റൈലിന്റെ കാര്യത്തിൽ മലയാളികളുടെ സ്വന്തം മമ്മൂക്കയെ തോൽപ്പിക്കാൻ ആർക്കുമാകില്ല എന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ വസ്ത്രധാരണം മാത്രം മതി അതിന് തെളിവായി. ലുക്കിൽ യുവതാരങ്ങൾക്കുപോലും അദ്ദേഹത്തോട് മുട്ടിനിൽക്കാൻ പാടാണ്. പുത്തൻ ​ഗെറ്റപ്പിൽ താരം എപ്പോൾ പ്രത്യക്ഷപ്പെട്ടാലും അത് സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുമുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലൈറ്റ് ​ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് ഫോണിൽ നോക്കിയിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം നസീർ മുഹമ്മദ് ആണ് ക്യാമറയിൽ പകർത്തിയത്. ഫോട്ടോ പുറത്തുവന്നതിനു ആരാധകരുടെ പ്രതികരണങ്ങൾകൊണ്ട് നിറയുകയാണ് കമന്റ് ബോക്സ്. ഇത് മമ്മൂക്കയുടെ പുതിയ ചിത്രം ആണോയെന്നാണ് പലരും ആകാംക്ഷയോടെ ചോദിക്കുന്നത്.

എന്തയായാലും ഒരു കാര്യം ഉറപ്പാണ്. ഇങ്ങേര് തിരിച്ചുവരുന്ന അന്ന് സകല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമും കത്തും,
വന്നോ ഇക്കാ.? നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്. ബോസ് വരാർ, ഇതിനോളം പോന്നോരു കാത്തിരിപ്പ് ഇല്ല മക്കളേ... മമ്മൂക്കയാ മൂപ്പര് തിരിച്ചു വരും.. ഒരു ഒന്നൊന്നര വരവ്, രാജാവ് തിരിച്ചു വരാൻ പോകുന്നു.. ഇങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം, നവാ​ഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. വലിയ പെരുന്നാളിന് റിലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചിത്രം ഉടൻ തീയറ്റേറുകളിലെത്തുമെന്നാണ് കരുതുന്നത്. വിനായകനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്.

കൂടാതെ, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനാണ് മഹേഷ് നാരായണന്‍ ചിത്രത്തിലൂടെ അവസാനമാകുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര എന്നിങ്ങനെ താരസമ്പന്നമാണ് ഈ ചിത്രം.

Content Highlights: George shares Mammoottys photograph connected Instagram

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article