Authored byഅശ്വിനി പി | Samayam Malayalam | Updated: 3 May 2025, 2:43 pm
ദിയയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും അശ്വിന്‍ റെഡിയാണ്. അതുകൊണ്ട് തന്നെയാണ് ഇരുവരുടെയും ജോഡി പൊരുത്തത്തെ ആളുകള്‍ അത്രയധികം ഇഷ്ടപ്പെടുന്നത്
അശ്വിനും ദിയയും (ഫോട്ടോസ്- Samayam Malayalam) നിലവില്‍ അശ്വിനൊപ്പം അശ്വിന്റെ വീട്ടിലാണ് ദിയ. അവിടെയുള്ള വിശേഷങ്ങള്‍ എല്ലാം കഴിഞ്ഞ വീഡിയോകളില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ദിയയ്ക്ക് വേണ്ടി അശ്വിനും സഹോദരങ്ങളും ഏറ്റെടുത്ത ചാലഞ്ച് ആണ് പുതിയ വീഡിയോ.
Also Read: ഞാനാണ് മൂത്ത മകള്‍, അച്ഛന്റെ ഈ സമ്പാദ്യം എല്ലാം എനിക്ക് തരണം, മിട്ടുവിന് കൊടുക്കരുത് എന്ന് ഗോപിക; അമ്മായിയച്ഛന്റെ രഹസ്യ കലവറ കണ്ട് ഞെട്ടി ജിപി
യൂട്യൂബേഴ്‌സില്‍ ഭൂരിഭാഗം ആളുകളും ചെയ്തിട്ടുള്ള ജോളോ ചിപ്‌സ് ചാലഞ്ച്! അശ്വിന്റെ സഹോദരന്റെ ഐഡിയാണ് ഈ ചാലഞ്ച് നടത്താം എന്നത്. ഗര്‍ഭിണിയായത് കാരണം ദിയയ്ക്ക് കഴിക്കാന്‍ പറ്റില്ല. എന്നാല്‍ നേരത്തെ ദിയ ഇത് കഴിച്ചിട്ടുണ്ട്, വയറ് പുറത്ത് വരുന്ന അത്രയും എരിവ് സഹിച്ചുകൊണ്ട് വേണം ഈ ചാലഞ്ച് നടത്താന്‍. അശ്വിനും മാഹിനും റിഷാനും ചേര്‍ന്നാണ് ചാലഞ്ച് നടത്തിയത്. റിഷാനാണ് ഇങ്ങനെ ഒരു ചാലഞ്ച് നടത്താം എന്ന് പറഞ്ഞതും.
Also Read: ആ സന്തോഷമുള്ള കാര്യം പറയാനുള്ള ത്രില്ലിലാണ് ഞാന്‍; ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് വീണ നായര്‍
ഐസ്‌ക്രീം എല്ലാം സെറ്റ് ചെയ്ത് വച്ച് മൂന്ന് പേരും ജോളോ ചിപ്‌സ് കഴിച്ചു. ആദ്യം മത്സരത്തില്‍ നിന്ന് പിന്മാറിയത് അശ്വിനാണ്. പിന്നാലെ റിഷാനും പിന്മാറി. മാഹിന്‍ വിജയിച്ചു. പിന്നെ മൂവര്‍ക്കും നിക്കക്കള്ളി ഇല്ലാത്ത അവസ്ഥയായിരുന്നു. പത്ത് സെക്കന്റ് കഴിയുമ്പോഴേക്കും പുകയാന്‍ തുടങ്ങി എന്നാണ് അശ്വിന്‍ പറഞ്ഞത്. ചുണ്ട് മുതല്‍ തൊണ്ടയും നെഞ്ചും എല്ലാം പുകഞ്ഞു. വയറ് വെട്ടിപ്പുളയുന്ന അവസ്ഥയായിരുന്നുവത്രെ.
വയറ് വെട്ടിപ്പുളയുന്ന അവസ്ഥയിലും, കണ്ണീരോടെയാണെങ്കിലും അശ്വിന്‍ ദിയയ്ക്ക് വേണ്ടി അത് ചെയ്തു; ഒരു ഗര്‍ഭിണിയുടെ ആഗ്രഹമല്ലേ, സാധിച്ചു കൊടുത്തേ പറ്റൂ!
കണ്ണില്‍ നിന്ന് വെള്ളം വരുന്ന അവസ്ഥയിലും ഭാര്യയ്ക്ക് വേണ്ടി ചെയ്ത ചാലഞ്ചില്‍ അശ്വിന്‍ പിടിച്ചു നിന്നു. ഒരു ഗര്‍ഭിണിയുടെ ആഗ്രഹമല്ലേ, സാധിച്ചുകൊടുത്തേ പറ്റൂ എന്ന് ആരാധകര്‍ കമന്റില്‍ പറയുന്നു. ഒരു എക്‌സ്പീരിയന്‍സിന് വേണ്ടിയാണെങ്കില്‍ പോലും ഈ ചാലഞ്ച് ചെയ്യാന്‍ ആര്‍ക്കും റെക്കമന്റ് ചെയ്യില്ല എന്ന് അശ്വിന്‍ പറയുന്നു. പക്ഷേ മാഹിനും റിഷാനും ഒരു തവണ ഇനിയും കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·