Authored by: ഋതു നായർ|Samayam Malayalam•24 Dec 2025, 10:44 americium IST
ഈ ആഴ്ചയിൽ ആണ് നടൻ ശ്രീനിവാസൻ അന്തരിക്കുന്നത്. സിനിമ മേഖലയിലെ പ്രമുഖർ എല്ലാം പങ്കെടുത്തപ്പോളും എല്ലാവരും തേടിയ മുഖമാണ് ജയറാമിന്റേത്
ജയറാം ശ്രീനിവാസൻ(ഫോട്ടോസ്- Samayam Malayalam)പക്ഷേ ജയറാമിനെ ഇത്രയും ദിവസം ആയിട്ടും വെറുതെ വിടാൻ സോഷ്യൽ മീഡിയ ഒരുക്കമല്ല. യൂട്യൂബിൽ പലതരം വീഡിയോസ് ആണ് ജയറാമിന്റെയും കുടുംബത്തിന്റെയും പേരിൽ ഇറങ്ങുന്നത്. ചിലർ ശ്രീനിവാസനും ജയറാമും തമ്മിൽ എന്തോ വിഷയങ്ങൾ ഉണ്ടെന്ന രീതിയിൽ പോലും ചർച്ചകൾ നടത്തുന്നു, എന്നാൽ അങ്ങനെയാകില്ല യാഥാർഥ്യം പലർക്കും ദുഃഖ/അനുശോചന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പരസ്യമായി പോസ്റ്റ് ചെയ്യാൻ ആഗ്രഹം ഉണ്ടാകില്ല.
ALSO READ: 17 വര്ഷം മുൻപേ കൊത്തി വച്ച പേര് അച്ഛന്റെ പേരാണോ ധ്യാനിന്റെ നെഞ്ചിൽ ഉള്ളത്; ആ രഹസ്യത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് 'തുടരും' എന്ന സിനിമയുടെ പ്രൊമോ അഭിമുഖത്തിൽ ശോഭനയോട് ഇതിനെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചിരുന്നു എന്നാൽ , തന്റെ സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ള പോസ്റ്റുകൾ പങ്കിടാൻ തനിക്ക് ഇഷ്ടമല്ല എന്നാണ് താരം പറഞ്ഞത്, ഈ മരണത്തിലും ശോഭന ഒരു പോസ്റ്റുപോലും പങ്കിട്ടിട്ടില്ല. അതേപോലെ ആകും ജയറാമും. ഇത്തരം സങ്കടം നിറഞ്ഞ കാര്യങ്ങൾ ഒരുപോസ്റ്റിലൂടെ ഒതുക്കേണ്ട കാര്യം ഉണ്ടാകില്ല. എത്രത്തോളം ഗാഢമായ ഒരു ബന്ധം ഉണ്ട്നെകിലും അത് മറ്റുളവർക്ക് മുന്നിൽ കാണിക്കേണ്ട ബാധ്യത അവർക്ക് ഉണ്ടാകണം എന്നുണ്ടോ എന്നിങ്ങനെ ജയറാമിനെ സപ്പോർട്ട് ചെയ്തും പലരും എത്തുന്നുണ്ട്.





English (US) ·