വരികൾ മയപ്പെടുത്തില്ല! മയപ്പെടുത്തിയാൽ ഞാൻ ഞാനല്ലാതാകുമെന്ന് റാപ്പർ വേടൻ

2 months ago 3

Authored by: ഋതു നായർ|Samayam Malayalam6 Nov 2025, 1:17 pm

കേസ് നിലനിൽക്കെ അവാർഡിന് പരിഗണിക്കപ്പെട്ടുവെന്നുളളത് രാഷ്ട്രീയ നിലപാടുകള്‍ക്കുളള പിന്തുണയായി കരുതുന്നുണ്ടോയെന്നുളള ചോദ്യവും വേടനോട് ചോദിച്ചിരുന്നു

vedan connected  grant  contention  latest property   conscionable   and his unfastened  talkറാപ്പർ വേടൻ(ഫോട്ടോസ്- Samayam Malayalam)
വരികളിലൂടെ ഞാൻ പറയുന്ന കാര്യങ്ങൾ എത്തേണ്ട ഇടങ്ങളിൽ എത്തുന്നു എന്നതിന്റെ തെളിവാണ് തനിക്കെതിരെ വരുന്ന വിവാദങ്ങളെന്ന് റാപ്പർ വേടൻ . 23 ന് നടക്കാൻ ഇരിക്കുന്ന ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വേട്ട എന്ന സംഗീത പരിപാടിയെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് വേടൻ മാധ്യമങ്ങളോട പ്രതികരിച്ചത്.

വിവാദങ്ങളെല്ലാം ഒരു ഭാഗത്ത് നിന്ന് നോക്കി ആസ്വദിക്കുകയാണ്. ഒരു സമയത്ത് പാട്ട് പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് വിമർശനങ്ങളുണ്ടായി.ഞാനെഴുതുന്നതും പാടുന്നതും പൊതുവേദിയിലാണ്. പുരസ്കാരങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും പാടിക്കൊണ്ടേയിരിക്കും. സംസ്ഥാന പുരസ്കാരം ലഭിച്ചത് ഊർജ്ജമാണ്.സന്തോഷമുണ്ടെന്നും വേടന്‍ പറഞ്ഞു.

സാംസ്കാരിക മന്ത്രിയുടെ പ്രതികരണത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് അദ്ദേഹത്തന്റെ അഭിപ്രായമാണെന്നും അതിൽ തെറ്റും ശരിയും പറയാൻ തൽക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു മറുപടി.

വേടനെ വരെയെന്ന പ്രസ്താവന അപമാനിക്കുന്നതിന് തുല്യമാണ്. പക്ഷെ ഇതെല്ലാം ഒരു പ്രമൊഷനായി എടുക്കുകയെന്നുളളതാണ് ഇപ്പോള്‍ ചെയ്യുന്നത്. നമ്മളെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ടല്ലോ, അതുവഴി പാട്ടുകള്‍ രണ്ടുപേരെങ്കിലും കൂടുതല്‍ കേള്‍ക്കുമല്ലോ.ആ പാട്ട് കേള്‍ക്കുന്നവർക്ക് മനസിലാകും താന്‍ എന്താണ് പാടുന്നതെന്നും എഴുതുന്നതെന്നും. മന്ത്രിക്കുളള മറുപടി പാട്ടിലൂടെ നല്കുമെന്നും വേടന്‍ പറഞ്ഞു.

ALSO READ: കോവിഡ് പോസിറ്റീവ് ആയതും ബ്ലഡിൽ ഇൻഫെക്ഷനും ബ്ലീഡിങ്ങും; ബേബി താഴെ വന്നുനിന്ന പോലെ തോന്നിയ അവസ്ഥകൾ... ദുർഗ പറയുന്നു

ജോയ് മാത്യൂവിന്‍റെ വിമർശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നമ്മളെ കുറിച്ചവർ മിണ്ടുകയെങ്കിലും ചെയ്യുന്നണ്ടല്ലോ എന്നായിരുന്നു വേടന്‍റെ മറുപടി. പാട്ട് പാടുന്നതും എഴുതുന്നതും തുടർച്ചയായി നടക്കുന്ന കാര്യമാണ്. അതിനെ തടയുന്ന പ്രശ്നങ്ങളൊന്നും ഇതുവരെയുണ്ടായില്ലെന്നും വേടന്‍ പറഞ്ഞു.


കേസുണ്ടായിട്ടും പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടുവെന്നുളളത് രാഷ്ട്രീയ നിലപാടുകള്‍ക്കുളള പിന്തുണയായി കരുതുന്നുണ്ടോയെന്നുളള ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മറുപടി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയില്‍ പ്രവർത്തിക്കുന്നയാളല്ല താന്‍. അതെല്ലാ രാഷ്ട്രീയക്കാർക്കും അറിയാം. പാട്ടിലൂടെ താന്‍ ഉയർത്തുന്ന രാഷ്ട്രീയം ഇന്ന് ആരും ഉറക്കെ പറയുന്നുമില്ല. തനിക്ക് പുരസ്കാരം കലയ്ക്ക് കിട്ടിയ അംഗീകാരമാണെന്നാണ് വിശ്വസിക്കുന്നതെന്നും വേടന്‍ പറഞ്ഞു.
Read Entire Article