Authored by: അശ്വിനി പി|Samayam Malayalam•6 Oct 2025, 9:36 pm
പോപ് ഗായിക ടെയിലർ സ്വിഫ്റ്റിന്റെ പുതിയ ആൽബത്തിന് ഭാവി വരൻ ട്രാവിസ് കെൽസി എങ്ങനെയൊക്കെ പിന്തുണ നൽകി എന്നതാണ് ആരാധകരുടെ സംസാര വിഷയം
ടെയിലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയുംവിവാഹം നിശ്ചയിച്ചിരിയ്ക്കുന്ന ഈ സാഹചര്യത്തിലാണ് ഗായികയുടെ 12-ാമത് സ്റ്റുഡിയോ ആൽബമായ ദി ലൈഫ് ഓഫ് എ ഷോഗേൾ പുറത്തിറങ്ങിയത്. പ്രപ്പോസലിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ തന്റെ വരുംകാല ഭാര്യയുടെ ആൽബം റിലീസ് പാർട്ടിയിൽ, ടെയിലർ സ്വിഫ്റ്റിനെ പിന്തുണയ്ക്കാൻ ട്രാവിസ് കെൽസി എത്തിയത് അമ്മ ഡോണ കെൽസിനും സഹോദരൻ ഡോണിനും ഭാര്യ ജോണിനുമൊപ്പംമാണ്.
Also Read: ആൺ ശരീരത്തിനുള്ളിലെ പെണ്ണ്, സാധാരണ ഒരു ട്രാൻസ്ജെന്റർ അല്ല അപ്സര സിജെ; ബിഗ് ബോസ് തമിഴിൽ മത്സരിക്കുന്ന ഈ മലയാളിയെ അറിയില്ലേട്രാവിസ് കെൽസിന്റെ 36-ാം പിറന്നാൾ ആഘോഷവും ടെയ്‌ലർ സ്വിഫ്റ്റിന്റെ സാന്നിധ്യത്താൽ നിറഞ്ഞിരുന്നു. ഒരു കുടുംബകാര്യമെന്ന നിലയിൽ, കൻസാസ് സിറ്റി ചീഫ്സ് താരം തന്റെ അമ്മയോടൊപ്പം, തന്റെ ഗെയിമുകളിലെ സ്ഥിരം സാന്നിധ്യമായ അമ്മാവനും അമ്മായിയും, ദി ലൈഫ് ഓഫ് എ ഷോഗേളിന്റെ തിയേറ്റർ റിലീസിനായി ജാക്‌സൺവില്ലെയിൽ നടന്ന പരിപാടിയിൽ കൈകോർത്ത് നിൽക്കുന്നത് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
Also Read: സ്ട്രോക്ക് വന്നു മാസങ്ങളായി! കാലുകൾ ഉയർത്തിവയ്ക്കാൻ പോലും പരസഹായം; കൈകൾ തളർന്നത് പോലെ; ഉല്ലാസിന്റെ ഹെൽത്ത്
കെൽസ് ബ്രദേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതുപോലെ അവർ വളരെ ആവേശത്തോടെയാണ് പരിപാടിയ്ക്ക് എത്തിയത്. എ കെൽസ് ബ്രദേഴ്‌സ് എക്‌സ്‌ക്ലൂസീവ്”, എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. ഇതിലൂടെ തന്നെ ടെയിലർ സ്വിഫ്റ്റിന്റെ കരിയറിന് ട്രാവിസ് കെൽസിയുടെ കുടുംബം എത്രത്തോളം പിന്തുണ നൽകുന്നു എന്നത് വ്യക്തമാണ്.
Birthright Citizenship: ആരാണ് യഥാർത്ഥത്തിൽ അമേരിക്കൻ പൗരൻ? യുഎസ് പൗരത്വ നിയമം തിരുത്തി എഴുതാനുള്ള ശ്രമം പരാജയപ്പെടുന്നു
വിവാഹ നിശ്ചയം കഴിഞ്ഞുവെങ്കിലും ട്രാവിസ് കെൽസിയുടെയും ടെയിലർ സ്വിഫ്റ്റിന്റെയും വിവാഹം ഉടനെ ഉണ്ടാവില്ല എന്നാണ് വിവരം. പ്രണയം പരസ്യപ്പെടുത്തിയ സാഹചര്യത്തിൽ, സ്വന്ത്ര്യമായി കുറച്ച് കാലം പ്രണയിക്കാനാണ് ഇരുവരുടെയും പ്ലാൻ. അതിനൊപ്പം കെൽസി തന്റെ ഫുട്ബോൾ പ്രാക്ടീസിന്റെയും, സ്വിഫ്റ്റ് ആൽബം റിലീസിന്റെയും തിരക്കിലായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·