
ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിൽനിന്ന്.
ഒരു ഗംഭീര ത്രില്ലര്‍ ചിത്രത്തിന്റെ സൂചനകള്‍ നല്‍കികൊണ്ട് ബേബി ഗേള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന അരുണ്‍ വര്‍മ ചിത്രം ഉടന്‍തന്നെ തീയേറ്ററുകളില്‍ എത്തും. ത്രില്ലര്‍ ചിത്രം നല്‍കുന്ന ആകാംഷക്കൊപ്പം ബോബി സഞ്ജയ്‌യുടെ തിരക്കഥയില്‍ മികവുറ്റ താരങ്ങളുടെ ഗംഭീര പ്രകടനവും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. നിവിന്‍ പോളിക്കൊപ്പം സംഗീത് പ്രതാപും, ലിജോ മോളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏത് രീതിയിലായിരിക്കും ബേബി ഗേളിനെ ഈ കഥയില്‍ ഉള്‍പ്പെടുത്തുന്നത്, അന്വേഷണം ഏതൊക്കെ രീതിയില്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നൊക്കെ ആകാംക്ഷ ഉണര്‍ത്തുന്ന രീതിയിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനി ട്രെയിലര്‍ എന്നുതന്നെ വേണമെങ്കില്‍ ഈ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററിനെ വിശേഷിപ്പിക്കാം.
മാജിക് ഫ്രെയിംസുമായുള്ള നിവിന്‍ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് 'ബേബി ഗേള്‍'. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ സംബന്ധിച്ച് ആദ്യ ചിത്രവും സൂപ്പര്‍ ഹിറ്റുമായ 'ട്രാഫിക്'ന്റെ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഗരുഡന്‍'ന്റെ സംവിധായകന്‍ അരുണ്‍ വര്‍മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകള്‍ കൂടി 'ബേബി ഗേളി'നുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര്‍ യു എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.
ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിരുവനന്തപുരവും കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍.
ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിങ്- ഷൈജിത്ത് കുമാരന്‍, സംഗീതം- ക്രിസ്റ്റി ജോബി, കോ-പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍. പി. തോമസ്, സന്തോഷ് പന്തളം, ലൈന്‍ പ്രൊഡ്യൂസര്‍- അഖില്‍ യശോധരന്‍, കലാസംവിധാനം- അനീസ് നാടോടി, കോസ്റ്റ്യും മെല്‍വി. ജെ., മേക്കപ്പ്- റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, അഡ്മിനിസ്ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ്- പ്രസാദ് നമ്പ്യാങ്കാവ്, ജയശീലന്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്- ഷുഗര്‍ കാന്‍ഡി, മാര്‍ക്കറ്റിങ്-ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, അഡ്വര്‍ടൈസിങ്- ബ്രിങ്‌ഫോര്‍ത്ത്.
Content Highlights: Baby Girl Movie: First Look Motion Poster Out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·