Authored by: അശ്വിനി പി|Samayam Malayalam•18 Dec 2025, 6:22 p.m. IST
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് ചിത്രയുടെ മകള്‍ക്ക് 22 വയസ്സാകുമായിരുന്നു. മകളുടെ ജന്മദിനത്തില്‍ ചിത്ര പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നു.
കെഎസ് ചിത്രവളരെ ഇമോഷണലായ ഒരു പോസ്റ്റിലൂടെ ചിത്ര മകളെ കുറിച്ച് പറയുന്നു. വിലമതിക്കാന്‍ കഴിയാത്ത ഞങ്ങളുടെ കുഞ്ഞു മകള്‍, ആകാശത്തിലെ ഞങ്ങളുടെ മാലാഖ. നിന്നെ ഞങ്ങളില്‍ നിന്ന് വളരെ പെട്ടന്ന് അങ്ങെടുത്തു. നിനക്കുവേണ്ടി ഞങ്ങള്‍ പ്ലാന്‍ ചെയ്ത ജീവിതം നിനക്കൊപ്പം കുറച്ചുകാലം കൂടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ചിലപ്പോള്‍, നല്ല കുട്ടികളെ മുകളില്‍ ആവശ്യമുണ്ടായിരിക്കാം, നീ അവരില്‍ ഒരാളായിരിക്കാം. മകളും മാലാഖയും, ഞങ്ങള്‍ നിന്നെ എന്നും സ്‌നേഹിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ നന്ദന- എന്നാണ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചത്.
Also Read: ഡ്രസ്സും മുടിയും എല്ലാം വലിച്ചു പറിച്ചു; തിക്കി തിരക്കി വന്ന ആള്‍ക്കൂട്ടത്തില്‍ നടി നിധി അഗര്‍വാളിന് പരുക്ക്വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും നന്ദന പിറന്നത്. 2002 ല്‍ മകളുടെ ജനനത്തോടെ ചിത്രയുടെ ലോകവും മാറിയിരുന്നു. പോകുന്ന ഇടത്തൊക്കെ മകളെയും കൊണ്ടു പോകും. അങ്ങനെ ഒരു ദുബായി യാത്രയിലാണ് മകളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത്.
Also Read: ദിയ കൃഷ്ണ അത്രമേല്‍ ആസ്വദിക്കുന്ന ഒരു ജീവിതം; മനോഹരമായ ചിത്രങ്ങളുമായി താരപുത്രി!
ഭഭബ ജനഹൃദയം കീഴടക്കിയോ? ആദ്യ പ്രതികരണങ്ങൾ
എആര്‍ റഹ്‌മാന്റെ കണ്‍സേര്‍ട്ട് ആയിരുന്നു അത്. ദുബായില്‍ താമസിച്ചിരുന്ന റൂമിനോട് ചേര്‍ന്ന് ഒരു സ്വിമ്മിങ് പൂള്‍ ഉണ്ടായിരുന്നു. ഡൗണ്‍ സിന്‍ഡ്രോം അവസ്ഥയിലായിരുന്നതുകൊണ്ടു തന്നെ മകളെ അത്രയധികം ശ്രദ്ധിച്ചാണ് ചിത്ര കൊണ്ടു നടന്നിരുന്നത്. പക്ഷേ ആ അപകടത്തില്‍ ചിത്രയുടെ കണ്ണൊന്ന് തെറ്റി, മകള്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിക്കുകയായിരുന്നു. 2011 ല്‍, നന്ദനയുടെ മരണം ചിത്രയെ ആകെ തളര്‍ത്തി. ഇനി പാടാനെ തയ്യാറല്ലാത്ത വിധം ചിത്ര ഉള്‍വലിഞ്ഞുവെങ്കിലും, പിന്നീട് ആ പാട്ടിലൂടെ തന്നെ തിരിച്ചുവരികയായിരുന്നു.






English (US) ·