
അക്ഷയ്കുമാർ | ഫോട്ടോ: AFP
കുട്ടിക്കാലം, കരിയർ, ഓരോ സെറ്റിലും താൻ കൊണ്ടുനടക്കുന്ന വിചിത്രമായ ശീലങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഏഴാം ക്ലാസിൽ തോറ്റുവെന്നും സിനിമാ സെറ്റുകളിൽ വാച്ചുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ആപ് കി അദാലത്ത്' എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ.
പഠനത്തിൽ താൻ അത്ര മിടുക്കനല്ലായിരുന്നെന്ന് അക്ഷയ് കുമാർ മനസുതുറന്നു. ഏഴാം ക്ലാസ്സിൽ തോറ്റപ്പോൾ, വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന് ആളുകൾ ചോദിച്ചു. ഒരു നടനാകണമെന്നായിരുന്നു തന്റെ മറുപടിയെന്ന് അക്ഷയ് കുമാർ പറഞ്ഞു.
സെറ്റുകളിൽ വെച്ച് ആളുകളുടെ വാച്ചുകൾ മോഷ്ടിക്കുന്ന ശീലത്തെക്കുറിച്ചും, അത് സ്വന്തം ഭാര്യയിൽ പരീക്ഷിച്ചിട്ടുണ്ടോ എന്നുമായിരുന്നു ഷോയിൽ താരം നേരിട്ട മറ്റൊരു ചോദ്യം. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: "ഒരു പ്രത്യേക ഞരമ്പുണ്ട്, അത് അമർത്തിയാൽ ആരുമറിയാതെ എനിക്ക് ആരുടെയും വാച്ചെടുക്കാൻ കഴിയും. ഞാനത് അവളിൽ (ഭാര്യ ട്വിങ്കിൾ ഖന്ന) ഒരിക്കലും പരീക്ഷിച്ചിട്ടില്ല. കാരണം ഞാൻ അങ്ങനെ ചെയ്താൽ അവൾ എന്റെ ജീവനെടുക്കും."
പുതിയ ചിത്രമായ ജോളി LLB 3യുടെ പ്രചാരണത്തിന്റെ തിരക്കുകളിലാണ് അക്ഷയ്. ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. മുൻപത്തെ രണ്ട് ഭാഗങ്ങളെയും പോലെ ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് കപൂറാണ്. അർഷാദ് വാർസി, അമൃത റാവു, ഹുമ ഖുറേഷി, സൗരഭ് ശുക്ല, ഗജ്‌രാജ് റാവു, സീമ ബിശ്വാസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Content Highlights: Akshay Kumar discusses his travel from failing 7th people to becoming a Bollywood star,
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·