'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു, വൈകിപ്പോയതിൽ വിഷമമുണ്ട്'

4 months ago 5

17 September 2025, 09:05 PM IST

navas

ഇഴ സിനിമയുടെ പോസ്റ്ററിൽ കലാഭവൻ നവാസും രഹ്നയും | Photo: facebook.com/navas.kalabhavan.1

ക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവൻ നവാസ് അപ്രതീക്ഷിതമായി മരിക്കുന്നത്. കരിയറിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസിന് ജീവൻ നഷ്ടപ്പെട്ടത്. നവാസും ഭാര്യയും നടിയുമായ രഹ്നയും ചേർന്നഭിനയിച്ച ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് നടന്റെ ഫെയ്​സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ.

നവാസും രഹനയും ചേർന്നഭിനയിച്ച ഇഴ എന്ന ചിത്രത്തേക്കുറിച്ചാണ് കുറിപ്പ്. വാപ്പച്ചിയും ഉമ്മച്ചിയും അഭിനയിച്ച ഇഴ സിനിമ യൂട്യൂബിൽ റിലീസായിട്ടുണ്ടെന്നും വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും കുറിപ്പിലുണ്ട്.

പ്രകമ്പനം സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു നവാസിന്റെ മരണം.

കുറിപ്പിലേക്ക്..

പ്രിയരേ,
വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും "ഇഴ" സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു....
വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു.
പോസ്റ്റ്‌ ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്.
എല്ലാരും സിനിമ കാണണം..🙏🏻🙏🏻🙏🏻

Content Highlights: Kalabhavan Navas`s children denote the YouTube merchandise of his past film, `Izha`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article