വാരിയെല്ലിന് ഏറ്റ പൊട്ടൽ! നിങ്ങൾ കരുതുന്ന പോലെ അസുഖമല്ല സംഭവിച്ചത് ഇത്ര മാത്രം! എന്തുപറ്റി അസുഖമാണോ എന്ന് ചോദിച്ചവർ അറിയാൻ

3 months ago 4

Authored by: ഋതു നായർ|Samayam Malayalam15 Oct 2025, 10:12 am

ഈ മാറ്റം അസുഖം മൂലമാണോ അതോ അദ്ദേഹത്തിന്റെ അടുത്ത വലിയ പ്രോജക്റ്റിനുള്ള തയ്യാറെടുപ്പ് മൂലമാണോ എന്ന് ആയിരുന്നു സോഷ്യൽ മീഡിയ ചർച്ച

jr ntr s caller    look   societal  media discussions and questioned whether his transformationജൂനിയർ ntr(ഫോട്ടോസ്- Samayam Malayalam)
കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ജൂനിയർ എൻടിആറിന്റെ ചിത്രമാണ് വൈറൽ ആകുന്നത്. ഇദ്ദേഹം ഏതെങ്കിലും മൂവിയുടെ ആവശ്യത്തിന് വേണ്ടി ഡയറ്റിൽ ആണോ, അതോ എന്തെങ്കിലും അസുഖം ആണോ എന്നതരത്തിൽ ആയിരുന്നു പ്രചാരണം നടന്നത്. എന്നാൽ ഇക്കഴിഞ്ഞമാസം തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ചു ഒരു പത്രക്കുറിപ്പ് നാഷണൽ മീഡിയാസിൽ വന്നിരുന്നു.

ഒരു പരസ്യചിത്രീകരണത്തിനിടെയിൽ താരത്തിന് പരിക്ക് പറ്റിയിരുന്നു. ഇക്കഴിഞ്ഞമാസമാണ് സംഭവം. രണ്ടാഴ്ചത്തേക്ക് വിശ്രമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ആണ് അറിയിച്ചത്. നടന്റെ ആരോഗ്യനില സ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രസ്താവനയിൽ പറയുകയും ചെയ്തിരുന്നു എന്നാൽ ഇതിന്റെ ഇടയിൽ വളരെ മെലിഞ്ഞ രൂപത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.

ALSO READ: ഡയമണ്ട് മാല, റെയ്ബാൻ ഗ്ലാസ്,ബിസിനെസ്സ് ക്ലാസ്സ്‌ ഫ്ലൈറ്റിൽ യാത്ര! സാധാരണക്കാരിക്ക് സ്വപ്നം കാണാൻ കഴിയാത്ത ഉയരത്തിൽ രേണു

ഒരുകാലത്ത് ഊർജ്ജസ്വലനായ വ്യക്തി അസാധാരണമാംവിധം മെലിഞ്ഞും ക്ഷീണിതനുമായി കാണപ്പെട്ടതാണ് ആരാധകാറിൽ ആകാംക്ഷ കൂട്ടിയത്. അദ്ദേഹത്തിന്റെ സഹോദരീഭർത്താവായ നർനെ നിതിന്റെ വിവാഹത്തിൽ നിന്നുള്ള ഫോട്ടോകളിൽ ആണ് അദ്ദേഹം മെലിഞ്ഞ ലുക്കിൽ എത്തിയത്. ഭാര്യ ലക്ഷ്മി പ്രണതിക്കും കുട്ടികൾക്കുമൊപ്പം ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത താരം, വളരെ സുന്ദരനായിരുന്നെങ്കിലും വളരെ മെലിഞ്ഞ ലുക്കിൽ ആയിരുന്നു ഉണ്ടായിരുന്നത്.

ALSO READ: മരിക്കും മുൻപ് കഴി‍ഞ്ഞ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞാൽ; ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ

ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. എന്തോ വലിയ അസുഖമെന്ന തരത്തിൽ പ്രചാരണം നടന്നു, എന്നാൽ അന്ന് ഏറ്റ പരിക്ക് വാരിയെല്ലിന് ആയിരുന്നു എന്നതാണ് ഏറ്റവും ഒടുവിൽ വരുന്ന റിപോർട്ടുകൾ അത് പരസ്യചിത്രത്തിൽ ഇടയിൽ അല്ല വാർ 2’ സിനിമയുടെ സെറ്റിൽ വച്ച് അദ്ദേഹത്തിന് വാരിയെല്ലിനു പരിക്കേറ്റു അതുകൊണ്ടുതന്നെ കംപ്ലീറ്റ് റെസ്റ്റ് വേണം എന്നും ഡോക്ടർമാർ നിർദ്ദേശിച്ചു എന്നുമാണ് പുത്തൻ റിപ്പോർട്ടുകൾ.


പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന ചിത്രത്തിനു വേണ്ടിയാണ് എൻ‌ടി‌ആറിന്റെ ഈ വലിയ മേക്കോവർ എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കട്ടിയുള്ള താടിയും മെലിഞ്ഞ ശരീരവുമായി പ്രത്യക്ഷപ്പെട്ട നടൻ ഈ വേഷത്തിനായി ഹെവി വർക്ക്ഔട്ടുകൾ ആണ് നടത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്. വാർ 2 ലെ അദ്ദേഹത്തിന്റെ മെലിഞ്ഞ രൂപത്തെ ആരാധകർ ആദ്യം വിമർശിച്ചിരുന്നുവെങ്കിലും, ഈ മാറ്റം അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ആത്മ സമർപ്പണത്തിന്റെ ഭാഗമാണെന്ന് പലരും വിശ്വസിക്കുന്നു.
Read Entire Article