
മോഹൻലാലും പൃഥ്വിരാജും ചിത്രത്തിന്റെ പോസ്റ്ററിൽ | Photo: Instagram/aashirvadcine
കൊച്ചി: റിലീസുചെയ്ത ദിവസം 'എംപുരാനെ'ച്ചൊല്ലി ഇടത്-സംഘപരിവാര്‍ അനുകൂലികള്‍തമ്മില്‍ സൈബര്‍പ്പോര്. സിനിമയുടെ രാഷ്ട്രീയത്തെ അഭിനന്ദിക്കുന്നകുറിപ്പുമായി മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയാണ് ആദ്യം സാമൂഹികമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയത്.
തൊട്ടുപിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരേ രൂക്ഷ ആക്രമണംതുടങ്ങി. നേതാക്കളെ അപാനിക്കുന്നെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അതിലുള്ളതെന്നുമാണ് അവരുടെ ആരോപണം. ചിത്രത്തിന്റെ ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമായിരുന്നു പലരുടെയും രോഷപ്രകടനം.
ചിത്രം ഇഷ്ടമുള്ളവര്‍ക്ക് കാണാം അല്ലാത്തവര്‍ക്ക് കാണാതിരിക്കാം എന്നായിരുന്നു ബിജെപി സംസ്ഥാനസെക്രട്ടറി എം.ടി. രമേശിന്റെ പ്രതികരണം. സിനിമയെ സിനിമയായിക്കാണണമെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലുള്ളവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എംപുരാന്‍' കാണണമല്ലോ എന്നായിരുന്നു മുന്‍ ബിജെപി നേതാവും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സൈബര്‍മുഖവുമായ സന്ദീപ് വാരിയരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'കാണേണ്ടതാണ്' എന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി. ദിവ്യയും കുറിപ്പിട്ടു.
വ്യാഴാഴ്ച ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സാമൂഹികമാധ്യമത്തിലൂടെ ചിത്രത്തിന് ആശംസനേര്‍ന്നിരുന്നു. 'വരുംദിനങ്ങളില്‍ ഞാനും എംപുരാന്‍ കാണുന്നുണ്ട്' എന്നായിരുന്നു അദ്ദേഹം മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. എന്നാല്‍, വിവാദമുയര്‍ന്നതോടെ ഇതിനുകീഴില്‍ സിപിഎം അനുകൂലികള്‍ പരിഹാസകമന്റുകളിടുന്നുണ്ട്.
എമ്പുരാന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ; ലിങ്കുകൾ നീക്കംചെയ്തു
തിരുവനന്തപുരം: വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ‘എമ്പുരാന്റെ’ വ്യാജപതിപ്പ് ഇന്നലെത്തന്നെ ഇന്റർനെറ്റിലെത്തി. ചിത്രത്തിന്റെ ചില ഭാഗങ്ങൾ പ്രദർശിപ്പിച്ച ഏതാനും ലിങ്കുകൾ സൈബർ പോലീസ് ബ്ലോക്ക് ചെയ്തു. തമിഴ് സിനിമാ വെബ്‌സൈറ്റുകളിലൂടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നത്.
എമ്പുരാന്റെ ഭാഗങ്ങൾ പ്രചരിക്കുന്ന വെബ്‌സൈറ്റുകൾ ഹോസ്റ്റ് ചെയ്തിരിക്കുന്നിടത്തുനിന്നുതന്നെ സൈബർ പോലീസ് നീക്കംചെയ്യുന്നുണ്ട്. നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബർ എസ്.പി. അങ്കിത് അശോകൻ പറഞ്ഞു.
Content Highlights: Empuraan Movie Sparks Political Cyber War successful Social media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·