28 March 2025, 08:44 PM IST
.jpg?%24p=a84cdac&f=16x10&w=852&q=0.8)
ഡേവിഡ് വാർണർ | PTI
റീലുകളിലൂടെ അഭിനയത്തോടുള്ള തന്റെ അഭിനിവേശം തുറന്നുകാട്ടിയിട്ടുള്ളയാളാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. താരം തെലുഗു സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. വെള്ളിയാഴ്ച വാർണർ അഭിനയിച്ച റോബിന്‍ഹുഡ് എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം ആരംഭിക്കുകയും ചെയ്തു. ചിത്രത്തിൽ താരത്തിന് വൻ തുക പ്രതിഫലം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഓടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ഡേവിഡ് വാർണർക്ക് 3 കോടി രൂപയാണ് പ്രതിഫലമായി നൽകിയത്. ചിത്രത്തിൽ കാമിയോ റോളിലാണ് വാർണറെത്തുന്നത്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അടുത്തിടെ സിനിമയുടെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയ താരം ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. പരിപാടിക്കിടെ അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനത്തിന് വാര്‍ണര്‍ ചുവടുവെക്കുകയും ചെയ്തു.
മൈത്രി മൂവീസിലെ നിര്‍മാതാവ് രവിശങ്കറാണ് വാര്‍ണറുടെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. നിതിന്‍, ശ്രീലീല എന്നിവര്‍ അഭിനയിച്ച വെങ്കി കുടുമൂലയുടെ റോബിന്‍ഹുഡ് എന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം ആവേശകരമായ ഒരു വേഷം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വാര്‍ണര്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മെല്‍ബണിലെ ഒരു ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്.
Content Highlights: david warner telugu debut robinhood movie paycheck
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·