24 April 2025, 06:16 PM IST

നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച വിജയ്‌യുടെ വീഡിയോയിൽനിന്ന്, പ്രിയ പ്രകാശ് വാര്യർ 'ഗുഡ് ബാഡ് അഗ്ലി'യിലെ ഗാനരംഗത്തിൽ | Photo: X/ Screen grab: AmuthaBharathi, Filmi Days
അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യിലെ അഭിനയത്തിലൂടെ വീണ്ടും ശ്രദ്ധേയയായിരിക്കുകയാണ് മലയാളി നടി പ്രിയ പ്രകാശ് വാര്യര്‍. 1999-ല്‍ പുറത്തിറങ്ങിയ 'എതിരും പതിരും' എന്ന തമിഴ് ചിത്രത്തിലെ 'തൊട്ടു തൊട്ടു പേസും സുല്‍ത്താന' എന്ന പാട്ട് ചിത്രത്തില്‍ റീ ക്രിയേറ്റ് ചെയ്തിരുന്നു. സിമ്രാന്റെ ഐറ്റം ഡാന്‍സ് നമ്പര്‍ റീ ക്രിയേറ്റ് ചെയ്തപ്പോഴുള്ള പ്രിയയുടെ പ്രകടനം തമിഴ് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുമായി ചേര്‍ത്തുവെച്ച് ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
ഒരു ചടങ്ങിനിടെ പാട്ടിലെ പ്രകടനത്തെ നടന്‍ വിജയ് അഭിനന്ദിക്കുന്ന വീഡിയോ പ്രിയയുടെ മുന്നില്‍വെച്ച് പ്ലേ ചെയ്തിരുന്നു. 'ഹായ്, ഗുഡ് ബാഡ് അഗ്ലിയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മാം. സിമ്രാന്റെ മറ്റൊരു ഡാന്‍സിന് കൂടി ചുവടുവെക്കൂ', എന്ന് വിജയ് സംസാരിക്കുന്നതായിട്ടാണ് വീഡിയോയില്‍ ഉള്ളത്.
വീഡിയോ കണ്ട് വിശ്വാസം വരാതെ പ്രിയ, ഒരിക്കല്‍ കൂടെ വാക്കുകള്‍ കേള്‍പ്പിക്കാന്‍ പറയുന്നു. വീണ്ടും വിജയ്‌യുടെ വാക്കുകള്‍ കേട്ട പ്രിയ വികാരാധീനയാവുന്നു. ഇതുകണ്ട പരിപാടിയുടെ അവതാരക വീഡിയോയെക്കുറിച്ചുള്ള സത്യാവസ്ഥ തുറന്നു പറയുന്നു. വീഡിയോ നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് അവതാരക വെളിപ്പെടുത്തി. അവരുടെ വാക്കുകള്‍ കേട്ട പ്രിയ നിരാശപ്പെടുന്നതായി വീഡിയോയില്‍ കാണാം. ചെയ്തത് തെറ്റാണെന്ന് പറഞ്ഞ താരം, തന്നോട് കാണിച്ചത് മോശമായിപ്പോയെന്നും തമാശയായി പറയുന്നു. തന്റെ കണ്ണ് നിറഞ്ഞതായും പ്രിയ ചൂണ്ടിക്കാണിച്ചു.
തന്റെ പാര്‍ട്ടിയുടെ ഐടി വിങ് അഡ്മിന്മാരുമായി കഴിഞ്ഞയാഴ്ച വിജയ് നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങിന്റെ വീഡിയോയില്‍ മാറ്റങ്ങള്‍ വരുത്തിയയാണ് പ്രിയയെ അഭിനന്ദിക്കുന്നതായുള്ള വീഡിയോ നിര്‍മിച്ചത്. ഇതാണ് പ്രിയയെ പ്രാങ്ക് ചെയ്യാനായി പരിപാടിയുടെ പിന്നണിക്കാര്‍ ഉപയോഗിച്ചത്.
Content Highlights: Did Thalapathy Vijay Wish Priya Prakash Varrier For Good Bad Ugly? Actress Gets Teary-Eyed
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·