
ജനനായകൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ
വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം അടുത്തവര്‍ഷം ജനുവരി 9-ന് തിയേറ്ററുകളിലെത്തും. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിനെത്തുന്ന വിവരം ചിത്രം നിര്‍മിക്കുന്ന കെവിഎന്‍ പ്രൊഡക്ഷന്‍സാണ് പുറത്തുവിട്ടത്.
ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2026 ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്.
നടന്‍ വിജയ് അവസാനമായി സ്‌ക്രീനിലെത്തുന്ന ചിത്രത്തെ ആവേശത്തോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കുന്നുമുണ്ട്. അടുത്തിടെ ചിത്രത്തിന്റെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. കയ്യിൽ ചാട്ടയേന്തി നിൽക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണാനായത്.
ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി എന്നിവരെത്തുന്നു. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ
Content Highlights: Vijays last movie jana Nayagan merchandise day announced
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·