വിജയ്ക്ക് 220 കോടി! ജനനായകന്റെ മൊത്തം ചെലവും താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കും പുറത്തുവന്നു, മമിത ബൈജുവിന് എത്ര കിട്ടി?

2 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam5 Jan 2026, 6:05 p.m. IST

380 കോടി രൂപ ചെലവാക്കി ഒരുക്കുന്ന സിനിമയാണ് ജന നായകന്‍. എന്നാല്‍ അതില്‍ 220 കോടി രൂപയും വിജയ് യുടെ പ്രതിഫലമാണ്. നായികയായി എത്തുന്ന പൂജ ഹെജ്്‌ഡെയ്ക്ക് മൂന്ന് കോടിയും സംവിധായകന്‍ എച്ച് വിനോദിന് 25 കോടിയുമാണ് പ്രതിഫലം ലഭിച്ചത്

jananayakan salaryജനനായകൻ പ്രതിഫലം
വിജയ് യുടെ അവസാനത്തെ സിനിമ ഒരു ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് യുടെ ജനനായകന്‍ ഈ പൊങ്കല്‍ ആഘോഷം കളറാക്കാന്‍ ജനുവരി 9 ന് തിയേറ്ററുകളിലെത്തുകയാണ്. അതേ ദിവസം തന്നെ ശിവകാര്‍ത്തികേയന്‍, ജയം രവി തുടങ്ങയവരെ കേന്ദ്ര ഖതാപാത്രങ്ങളാക്കി സുധ കൊങ്കണ്‍ സംവിധാനം ചെയ്യുന്ന പരാശക്തിയും തിയേറ്ററുകളിലെത്തുന്നുണ്ട്. മത്സരം ചൂടുപിടിക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്ന ആവേശത്തിലാണ് ആരാധകരല്ലാത്ത സിനിമ പ്രേമികളും.

അതിനിടയില്‍ ഇതാ ജനനായകന്‍ സിനിമയുടെ മൊത്ത ചെലവ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ നാരായണ നിര്‍മിക്കുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 380 കോടി രൂപയാണ്. അതില്‍ വിജയ് യുടെ പ്രതിഫലം മാത്രം 220 കോടി രൂപയാണ്. സംവിധായകന്‍ എച്ച് വിനോദിന് 25 കോടിയാണ് പ്രതിഫലം. മൂന്നാമത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത് സംഗീത സംവിധായകനാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍, 13 കോടിയാണ് അനിരുദ്ധിന്റെ പ്രതിഫലം

Also Read: എല്ലാവർക്കും ഭ്രാന്തുണ്ട്, പക്ഷേ അളവ് കൂടുമ്പോൾ ആണ് വിഷയം! ഒറ്റയ്ക്ക് ആണെന്ന് ആദ്യമേ തീരുമാനിച്ചാൽ വിഷയങ്ങൾ തീരും

നായിക പൂജ ഹെജ്‌ഡെയ്ക്കും വില്ലനായി എത്തുന്ന ബോബി ഡിയോളിനും മൂന്ന് കോടി രൂപയാണ് പ്രതിഫലം. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുന്നത് മമിത ബൈജുവാണ്. വിജയ് യുടെ മകളായിട്ടാണ് മമിത എത്തുന്നത്, ഒരു കോടിയാണ് മമിതയുടെ പ്രതിഫലം എന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 60 ലക്ഷമാണ് മമിത ഈ സിനിമയ്ക്ക് വേണ്ടി വാങ്ങിയിരിക്കുന്നത്.

മറ്റ് അഭിനേതാക്കള്‍ക്കും, സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമുള്‍പ്പടെ 8.5 കോടി രൂപയാണ് ചെലവായത്. ഗ്രാഫിക്‌സ് ചെലവുകള്‍ക്ക് 15 കോടിയും, മറ്റ് വര്‍ക്കുകള്‍ക്കായി 5 കോടിയും ചെലവായി. 148 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. അതിനായി ചെലവായത് മൊത്തതില്‍ 48 കോടിയാണ്. ആകെ മൊത്തം സിനിമയ്ക്ക് ചെലവായത് 168 കോടിയാണ്, ബാക്കി താരങ്ങളുടെ പ്രതിഫലവും!

ജോലി തേടുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്; ദുബായ് പൊലീസ് പുറത്തുവിട്ട നിർദേശങ്ങൾ പാലിക്കണം



ഈ ഇറക്കിയ കോടികള്‍ ചിത്രം തിരിച്ചുപിടിക്കും എന്ന പ്രതീക്ഷയിലാണ് നിര്‍മാതാവ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള വിജയി യുടെ അവസാനത്തെ സിനിമ എന്ന നിലയില്‍ ആരാധകര്‍ക്ക് പുറമെ എതിര്‍ കക്ഷിക്കാരും കാണാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തലുകള്‍. ഇന്ന് തമിഴ് സിനിമ ഇന്റസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വിജയം ഈ 220 കോടി രൂപ വേണ്ട എന്ന് വച്ചിട്ടാണ് ജനങ്ങളെ സേവിക്കാന്‍ അവരിലൊരാളായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article