വിദേശത്തുപോകാന്‍ അനുമതിതേടി സൗബിൻ നൽകിയ ഹര്‍ജി തള്ളി; ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

4 months ago 5

12 September 2025, 09:10 AM IST

soubin

സൗബിൻ ഷാഹിർ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പുകേസിൽ പ്രതിയായ നടൻ സൗബിൻ ഷാഹിർ, സഹനിർമാതാവ് ഷോൺ ആന്റണി എന്നിവർ വിദേശത്ത് പോകാൻ അനുമതിതേടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ കോടതി അനുമതിയോടെ മാത്രമേ വിദേശത്ത് പോകാവൂവെന്ന് നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഹർജി നൽകിയത്.

പോലീസ് റിപ്പോർട്ട് അടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുൺ ഹർജി തള്ളിയത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Kerala HC rejects Soubin Shahir and co-producer`s plea for support to question abroad

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article