സി. ശ്രീകാന്ത്
02 April 2025, 09:47 AM IST
.jpg?%24p=9ae73c4&f=16x10&w=852&q=0.8)
എമ്പുരാൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook
തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ റീ-എഡിറ്റിങ്ങിന് നേരിട്ടത് വമ്പന്‍ അധ്വാനം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പൂര്‍ണമായും പരിഷ്‌കരിച്ച ഫയല്‍ തിയേറ്ററുകള്‍ക്ക് ലഭ്യമായത്. ഹൈദരാബാദിലെ അന്നപൂര്‍ണാ സ്റ്റുഡിയോയിലായിരുന്നു രാപകല്‍ നീണ്ട എഡിറ്റിങ് ജോലികള്‍. ഫയല്‍ ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ സമയമെടുക്കുമെന്നതിനാല്‍ സാറ്റ്ലൈറ്റ് പ്ലാറ്റ്ഫോമിലേക്ക് ഘട്ടംഘട്ടമായി അപ്ലോഡ് ചെയ്താണ് തിയേറ്ററുകള്‍ക്ക് അയച്ചത്.
പ്രധാന വില്ലന്റെ പേരുമാറ്റിയതോടെ അവസാനഭാഗത്ത് സംഭാഷണങ്ങള്‍ വീണ്ടും ഡബ് ചെയ്യേണ്ടിവന്നു. വീഡിയോ, ഓഡിയോ, സബ്ടൈറ്റില്‍, മെറ്റാഡേറ്റ തുടങ്ങിയവ ചേര്‍ന്ന ഫോര്‍മാറ്റായ 'ഡിജിറ്റല്‍ സിനിമാ പാക്കേജ്' (ഡിസിപി) മുഴുവന്‍ പുതുക്കേണ്ടിവന്നതോടെ മൊത്തത്തില്‍ ഒരു പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. അപ്ലോഡിങ് പൂര്‍ണമായാല്‍ നിര്‍മാതാക്കള്‍ അനുമതിയായി ഡിജിറ്റല്‍ കീ എന്ന പാസ്വേഡ് കൊടുക്കുന്നതോടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സജ്ജമാകും. പരീക്ഷണപ്രദര്‍ശനം നടത്തിയശേഷമേ കാണികള്‍ക്കുമുന്നില്‍ സിനിമയെത്തൂ.
രാജ്യത്തിനു പുറത്തുള്ള തിയേറ്ററുകളില്‍ എമ്പുരാന്റെ ആദ്യപതിപ്പുതന്നെ പ്രദര്‍ശനം തുടരും. ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും സിനിമയടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ സുരക്ഷിതമായി വിമാനംവഴിയാണ് എത്തിക്കാറ്. ഈ ഘട്ടത്തില്‍ ഇത് കൂടുതല്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്നതിനാലും രാജ്യത്തിനകത്തുമാത്രമാണ് പ്രതിഷേധമെന്നതിനാലും എമ്പുരാന്‍ ടീം അക്കാര്യം പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.
Content Highlights: Empuraan movie underwent large re-editing
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·