
വിൻ സി അലോഷ്യസ്, വിൻ സിയും മമ്മൂട്ടിയും ഫിലിം ഫെയർ അവാർഡ് വേദിയിൽ | Photo: Instagram/ vincy_sony_aloshious
നടി വിന്‍സി അലോഷ്യസ് തന്റെ പേര് വിന്‍ സി എന്ന് മാറ്റിയതിന് പിന്നിലെ കഥയില്‍ വീണ്ടും ട്വിസ്റ്റ്. പേര് വിന്‍ സി എന്ന് മാറ്റിയതിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് താന്‍ തെറ്റിദ്ധരിച്ചതാണെന്ന് അടുത്തിടെ നടി വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്ക് മറ്റാരോ അങ്ങനെ ഒരു മെസേജ് അയച്ചതാണെന്നായിരുന്നു നടി പറഞ്ഞത്. എന്നാല്‍, മമ്മൂട്ടി തന്നെയായിരുന്നു മെസേജ് അയച്ചതെന്നും ആ നമ്പര്‍ നിര്‍മാതാവായ ജോര്‍ജിന് അയച്ച് താന്‍ ഉറപ്പുവരുത്തിയെന്നുമാണ് നടി ഇപ്പോള്‍ പറയുന്നത്. അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിന്‍ സി കൂട്ടിച്ചേര്‍ത്തു. 'സൂത്രവാക്യം' എന്ന ചിത്ത്രതിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍ സി കഥയിലെ ട്വിസ്റ്റ് വെളിപ്പെടുത്തിയത്.
വിന്‍ സിയുടെ വാക്കുകള്‍:
കണ്ണൂര്‍ സ്‌ക്വാഡിന്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ഒരാള്‍ എനിക്ക് മമ്മൂക്കയുടെ നമ്പര്‍ തന്നിരുന്നു. വിളിച്ചുബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മെസേജ് അയച്ചത്. ഇടയ്ക്ക് ഇടയ്ക്ക് ഞാനെന്റെ ഓരോ അപ്‌ഡേറ്റ്‌സ് കൊടുത്തിരുന്നു.
ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയിലേക്ക് മമ്മൂക്ക വന്നിരുന്നു. സ്റ്റേജില്‍ ഞാന്‍ വളരെ എക്‌സൈറ്റഡായി, മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ വിന്‍ സി എന്ന് വിളിച്ചത് എന്നൊക്കെ പറഞ്ഞു. അവിടെ ഇരുന്ന മമ്മൂക്ക, ഞാന്‍ അറിഞ്ഞിട്ടില്ല, അങ്ങനെ മെസേജ് അയച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു.
അപ്പോ പണി പാളി, വേറെ ആരെങ്കിലുമാവും എന്ന് ഞാന്‍ കരുതി. ഈ നമ്പറിലേക്ക് ഇനി മെസേജ് അയക്കേണ്ട എന്ന് കരുതി വിട്ടു. അങ്ങനെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ എന്തിനാണ് മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നേ എന്ന് ആലോചിച്ച്, അത് അദ്ദേഹമല്ല വേറെ ആരോ ആണെന്ന് പറഞ്ഞു.
പിന്നീട് അത് ട്രോളായി. പിന്നീട് ആ നമ്പറില്‍നിന്ന് തന്നെ എനിക്ക് മെസേജ് വന്നു, വിന്‍ സി എന്നുതന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ്. തനിക്ക് മതിയായില്ലല്ലേ, എന്നൊക്കെ എനിക്ക് ഉള്ളില്‍ തോന്നി. ഞാന്‍ അങ്ങനെ വിളിച്ചോ എന്നൊക്കെ വീണ്ടും ഉരുണ്ടുകളിക്കുന്നതുകണ്ട്, പൊട്ടന്‍ കളിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്താണ് ഈ സംഗതി എന്ന് മനസിലാവാതെ ഞാന്‍ നമ്പര്‍ സ്‌ക്രീന്‍ഷോട്ട് ചെയ്ത് ജോര്‍ജേട്ടന് മെസേജ് അയച്ചു. ഇത് ആരുടെ നമ്പറാണെന്ന് ചോദിച്ചപ്പോള്‍, മമ്മൂക്കയുടെ എന്ന് അദ്ദേഹം പറഞ്ഞു.
അപ്പോള്‍ ഇത്രേം കാലം ഉണ്ടാക്കിയ കഥകള്‍ ഒക്കെ എവിടെ എന്ന് എനിക്ക് അറിഞ്ഞൂടാ. മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് ഞാന്‍ പറഞ്ഞു. ഡിസപ്പിയറിങ് മെസേജ് എന്തോ ഉണ്ടല്ലോ, പുള്ളിക്ക് ഇതൊന്നും ഓര്‍മയില്ല. പിന്നീട് ഞാന്‍ ഡിസപ്പിയറിങ് മെസേജ് ഓഫ് ചെയ്തുവെച്ചു. മമ്മൂക്കാ, ഇതുകാരണമാണ് ഞാന്‍ പോരൊക്കെ മാറ്റിയത് എന്ന് പറഞ്ഞപ്പോള്‍, സോറി ഞാന്‍ മറന്നുപോയി എന്ന് പറഞ്ഞു.
ഇതാണ് കഥ. തെളിവുവേണമെങ്കില്‍ എന്റെ ഫോണിലുണ്ട്.
Content Highlights: Actress Vincy Aloysius reveals a caller twist successful the communicative down her sanction alteration to Win C
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·