'വിന്‍ സി വീഡിയോ ഇട്ടതിനു ശേഷമാണ് കാര്യങ്ങള്‍ അറിഞ്ഞത്, ആരോപണം സിനിമയെ ബാധിക്കും'

9 months ago 8

19 April 2025, 09:23 PM IST

rejin c babu

വിൻ സി, റെജിൻ സി ബാബു

കൊച്ചി: സിനിമാ സെറ്റില്‍ സഹതാരമായ ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് മോശം അനുഭവം നേരിട്ട വിവരം വിന്‍ സി വീഡിയോ ഇട്ടതിനു ശേഷമാണ് അറിഞ്ഞതെന്ന് ചിത്രത്തിന്റെ കഥാകൃത്ത് റെജിന്‍ എസ് ബാബു. ഇതുവരെ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും മികച്ച ക്രിയേറ്റീവ് ടീം ആയിരുന്നു ചിത്രത്തിൻ്റേത് എന്നായിരുന്നു വിന്‍ സി പറഞ്ഞിരുന്നതെന്നും റെജിൻ പ്രതികരിച്ചു. നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് സ്ത്രീകളായ സഹപ്രവര്‍ത്തകരോട് ചിലപ്പോള്‍ വിന്‍ സി പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ ചീഫ് ടെക്‌നീഷ്യന്‍മാരോട് അവര്‍ ഇത്തരത്തിലൊരു കാര്യം പങ്കുവെച്ചിട്ടില്ല. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. ഇതറിഞ്ഞയുടന്‍ വിന്‍ സിയെ വിളിച്ചിരുന്നു. ചിത്രത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ പാടില്ല എന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും വിന്‍ സി അറിയിച്ചു- റിജിന്‍ പറഞ്ഞു.

ഡിജിറ്റല്‍ റൈറ്റ്‌സും സാറ്റ്‌ലൈറ്റ് റൈറ്റ്‌സും പോകാന്‍ വളരെ ബുദ്ധിമുട്ടുള്ള ഈ കാലത്ത് ഇത്തരത്തിലൊരു ആരോപണം സിനിമയെ ബാധിക്കുമെന്നും റിജിൻ പറഞ്ഞു. തനിക്കുണ്ടായ ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയില്‍ പരാതി നല്‍കുമ്പോള്‍ പോലും ചിത്രത്തിന്റെ പേരും കുറ്റാരോപിതനായ വ്യക്തിയുടെ പേരും പുറത്തുപോകരുതെന്ന് പറഞ്ഞാണ് വിന്‍ സി പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കസ്‌റ്റോഡിയന്‍ പോലെ നില്‍ക്കുന്ന വ്യക്തിയുടെ പക്കല്‍ നിന്നാണ് വിവരം പുറത്ത് വന്നതെന്നാണ് ചില മാധ്യമ വൃത്തങ്ങളില്‍ നിന്നു ലഭിച്ച വിവരമെന്നും റിജിൻ കൂട്ടിച്ചേർത്തു.

സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍ സി പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: writer soothravakyam says astir Shine Tom Chacko issue

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article