17 April 2025, 02:33 PM IST
.jpg?%24p=ad7db34&f=16x10&w=852&q=0.8)
വിൻ സി അലോഷ്യസ്/ ഷൈൻ ടോം ചാക്കോ | Photo: instagram/ vincy/ radiance tom chacko
നടന് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഷൈനിന്റെ കുടുംബം. പത്ത് വര്‍ഷമായി ഷൈനിനെ വേട്ടയാടുകയാണെന്നും വിന്‍ സിയും വിന്‍ സിയുടെ കുടുംബവുമായും കുറേ വര്‍ഷങ്ങളായി അടുപ്പമുണ്ടെന്നും ഷൈനിന്റെ കുടുംബം പറയുന്നു. 'ഇരു കുടുംബങ്ങളും പൊന്നാനിയില്‍ ഒരുമിച്ചുണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. നാല് മാസം മുമ്പാണ് ഷൂട്ടിങ് സെറ്റില്‍ ഷൈനും വിന്‍ സിയും ഒരുമിച്ചുണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പരാതിയുമായി എത്തുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.'-ഷൈനിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.
ഷൈന്‍ എവിടെയാണെന്ന് അറിയില്ല. വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷം ഷൈനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
അതേസമയം, ഷൈനിനെതിരെ വിന്‍ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും ഒരു സിനിമയുടെ സെറ്റില്‍ ലഹരി ഉപയോഗിച്ച നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിന്‍ സി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 'അമ്മ' സംഘടനയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കിയത്.
Content Highlights: radiance tom chackos household responds
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·