കൊച്ചി: സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രം ജൂലായ് 17-ന് തിയേറ്ററുകളിലെത്തും. നടൻ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ, വലിയ വിവാദങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചത്. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ പ്രകാരമുള്ള എഡിറ്റ് ചെയ്ത പതിപ്പാണ് സര്‍ട്ടിഫിക്കേഷനായി അയച്ചിരുന്നത്. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
ഈ മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം റീ എഡിറ്റ് ചെയ്തത്. തുടർന്ന്, വെള്ളിയാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടുവിലയിരുത്തി. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് പ്രദര്‍ശനാനുമതി നല്‍കിയത്.
ചിത്രത്തിന്റെ നിര്‍മാണത്തിന്റെ ഒരുഘട്ടത്തിലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് പേരിനെച്ചൊലി നേരിടേണ്ടിവന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രവീണ്‍ നാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരന്‍ പിള്ള എന്നതായതുകൊണ്ടാണ് ജാനകി വി. എന്ന് ചേര്‍ക്കാന്‍ പറഞ്ഞത്. ജാനകി പ്രഭാകരന്‍ എന്നായിരുന്നെങ്കില്‍ ജാനകി പി. എന്നാക്കാന്‍ പറഞ്ഞേനെ. കോടതിയില്‍ ജാനകി വിദ്യാധരന്‍ എന്ന് തന്നെയാണ് വിളിക്കുന്നത്. എന്തിനാണ് കടുംപിടിത്തം പിടിച്ചതെന്ന് അറിയില്ലെന്നും പ്രവീണ്‍ പറഞ്ഞു.
സുരേഷ് ഗോപിക്ക് പുറമേ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ
Content Highlights: Suresh Gopi's "JSK: Janaki V. vs State of Kerala" Gets Release Date After Censorship Hurdles
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·