വിവാഹ മോചനത്തിന് പിന്നാലെ മക്കൾക്കൊപ്പം പാരീസ് ഫാഷൻ ഷോയിൽ നിക്കോൾ കിഡ്മാൻ; ഈ മനോധൈര്യം എന്നുമുണ്ടാവട്ടെ എന്നാശംസകൾ

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam9 Oct 2025, 3:55 pm

വിവാഹ മോചനം പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ഫാഷൻ ഷോയിൽ നാടകീയമായ എൻട്രി നൽകി നടി നിക്കോൾ കിഡ്മാൻ. തന്റെ രണ്ട് പെൺമക്കൾക്കുമൊപ്പമാണ് എത്തിയത്

nicole kidmanനിക്കോൾ കിഡ്മാൻ
നിക്കോൾ കിഡ്മാനും കീത്ത് അർബനും തമ്മിൽ വേർപിരിയുന്നു എന്ന വാർത്തകൾ ആരാധകർക്ക് തീർത്തും ഷോക്കിങ് ആയിരുന്നു. 19 വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പാരിസ് വീക്കിൽ തീർത്തും നാടകീയമായി നിക്കോൾ കിഡ്മാൻ എത്തിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിക്കോൾ തന്റെ പെൺമക്കളായ സൺ‌ഡേ റോസിനും ഫെയ്ത്ത് മാർഗരറ്റിനുമൊപ്പമാണ് പാരീസിലെ ഗ്രാൻഡ് പാലൈസ് വേദിയിലേക്ക് പ്രവേശിച്ചത്. മുഖംമൂടി ധരിച്ച ബാങ്‌സുള്ള ഒരു പുതിയ ഹെയർസ്റ്റൈലായിരുന്നു നിക്കോൾ സ്വീകരിച്ചത്.. വൈഡ്-ലെഗ് ജീൻസുള്ള കവർസൈസ്ഡ് വെളുത്ത ബട്ടൺ-ഡൗൺ ഷർട്ട് ധരിച്ച്, മിനിമൽ ആക്‌സസറികളും മേക്കപ്പും മാത്രമിട്ട് തീർത്തും നാടകീയമായ ഒരു വരവ്.

Also Read: അന്ന് ഞാൻ മരിക്കേണ്ടതായിരുന്നു, ആത്മാർത്ഥത കൂടിപ്പോയി; ഒന്നും അറിയാത്ത പ്രായത്തിൽ സംഭവിച്ച അപക്വത; മഞ്ജു വാര്യർ പറയുന്നു

ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നടി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. തന്നെയും തന്റെ മക്കളെയും ഈ ഷോയുടെ ഭാഗമാക്കിയതിന് നന്ദി എന്നു പറഞ്ഞുകഒണ്ടാണ് പോസ്റ്റ്. ഈ ധൈര്യം മുന്നോട്ടുള്ള ജീവിതത്തിൽ കാണിക്കൂ, നിങ്ങൾ ശക്തയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പോസ്റ്റിന് താഴെ കമന്റുകൾ വരുന്നത്. വിവാഹ മോചനത്തിന് കേസ് കൊടുത്ത്, എത്ര ശക്തയായിട്ടാമ് പ്രൊഫഷനിലേക്ക് തിരിച്ചു വന്നത് എന്ന് ചിലർ പ്രശംസിക്കുന്നു.

ടോം ക്രൂയിസുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് നിക്കോൾ കിഡ്മാൻ കീത്ത് ആർബനുമായി പ്രണയത്തിലായത്. 2006 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം സ്നേഹിച്ചും പിന്തുണച്ചുമുള്ള ഇരുവരുടെയും ദാമ്പത്യ ജീവിതം പലർക്കും പ്രചോദനമായിരുന്നു. എന്നാൽ വേർപിരിയൽ തീർത്തും ഷോക്കിങ് ആയി.

ജോലി റെഡി; 10 പ്രധാന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു


വിവാഹ ബന്ധം നിലനിർത്താൻ നിക്കോൾ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കീത്ത് നേരത്തെ തന്നെ ഭാര്യയും മക്കളെയും വേർപിരിഞ്ഞ് മാറി താമസിച്ചിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള കീത്തിന്റെ ബന്ധമാണ് വേർപിരിയലിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. വേർപിരിയലിന് ശേഷം യാതൊരു തര ജീവനാംശവും പരസ്പരം കൈമാറുന്നില്ല. മക്കളുടെ കസ്റ്റഡി അമ്മ നിക്കോൾ കിഡ്മാനാണ്. വർഷത്തിൽ 306 ദിവസവും തനിക്കൊപ്പവും ബാക്കി കുറഞ്ഞ ദിവസങ്ങൾ അച്ഛനൊപ്പവും എന്നാണ് കരാർ
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article