വിവാഹത്തിനുശേഷമുള്ള ആദ്യ ചടങ്ങ്! പുത്തൻ വിശേഷം കൂടാൻ മീരക്ക് ഒപ്പം ശ്രീജു

9 months ago 8

Authored byഋതു നായർ | Samayam Malayalam | Updated: 6 Apr 2025, 9:43 am

ഇക്കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു മീരയുടെ കഴുത്തില്‍ താലി ചാർത്തിയത്

Samayam Malayalamമീര നന്ദൻ മീര നന്ദൻ
അഭിനയത്തിൽ സജീവം അല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മീര നന്ദൻ. ഒരുപാട് സിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും ചെയ്ത സിനിമകൾ എല്ലാം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ്. ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു മീരയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാണ് ശ്രീജു മീര വിവാഹം നടക്കുന്നത്.
ലണ്ടനിൽ സെറ്റിൽഡ് ആയ മലയാളി പയ്യൻ ആണ് ശ്രീജു എങ്കിലും മലയാളം അത്ര വശമില്ല ആൾക്കെന്നു സംസാരത്തിൽ നിന്നും വ്യക്തം. വിവാഹശേഷം നാട്ടിൽ നിന്നും പോയ ശ്രീജു ഇക്കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. മീരയുടെ പൂത്തിരുവാതിരക്ക് പോലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല ശ്രീജുവിന് . എന്നാൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് മീരക്ക് ഒപ്പം കുടുംബസമേതനായി അദ്ദേഹം. മീരക്കും പേരന്റ്സിനും ഒപ്പം ചേർന്നുനിൽക്കുന്ന ചിത്രങ്ങളും ശ്രീജു പങ്കിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ശ്രീജു ലണ്ടൻ- ദുബായ് വിശേഷങ്ങൾ ഇടയ്ക്കിടെ പങ്കിടും.

ഏറെ ആശിച്ചുമോഹിച്ചു നടന്ന വിവാഹം. പ്രണയം ആയിരുന്നില്ല മീരയും ശ്രീജുവും തമ്മിൽ എങ്കിലും ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചൊരു വിവാഹം തന്റെ എന്നത്തേയും വലിയ ആഗ്രഹം എന്നാണ് വിവാഹം കഴിഞ്ഞ സമയം മീര പറഞ്ഞത്. പണ്ട് ഗുരുവായൂര്‍ മണ്ഡപത്തിലെ വിവാഹം കാണുമ്പോള്‍ തന്റെ വിവാഹം അവിടെത്തന്നെ വേണമെന്ന് മീര പറയുമായിരുന്നു. താൻ ഏറെ ആഗ്രഹിച്ച പോലൊരു വിവാഹം കണ്ണന് മുൻപിൽ നടന്ന സന്തോഷം ഒക്കെയും മീരയുടെ കണ്ണുകളിൽ അന്ന് ആരാധകർക്ക് കാണാൻ സാധിച്ചു. മീരയുടെ കുടുംബത്തെ പോലെ തന്നെ ആരാധകരും മീരയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു.

"കുറേ വര്‍ഷങ്ങളായിട്ടുള്ള അവരുടെ ആഗ്രഹമായിരുന്നു എന്റെ വിവാഹം. അത് സാധിച്ചുകൊടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടം എന്റെ ഉള്ളില്‍ എന്നുമുണ്ടായിരുന്നു. ഇപ്പോള്‍ അത് സംഭവിച്ചു" എന്നാണ് വിവാഹശേഷം പേരന്റ്സിന്റെ ആഗ്രഹത്തെക്കുറിച്ച് മീര പറഞ്ഞത്.

ALSO READ: കാവ്യക്കൊപ്പം ആടിപ്പാടിയ ദൃശ്യങ്ങൾ! പ്രണയത്തിൽ അലിഞ്ഞ നിമിഷങ്ങൾ; ആ രംഗങ്ങൾ വീണ്ടും എത്തിയപോലെ ; ഖത്തറിൽ ദിലീപ്

മീരയെ കണ്ട നിമിഷത്തില്‍തന്നെ ഇഷ്ടം തോന്നിയെന്നും തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അവൾ എന്നും സന്തോഷവതിയായിരിക്കും എന്നുമാണ് ശ്രീജു വിവാഹശേഷം പറഞ്ഞത്.

ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ശ്രീജു. മീര ദുബായിൽ അർജെ ആയും ജോലി നോക്കുന്നു. ഇടയ്ക്കിടെ മീര ലണ്ടനിലേക്കും ശ്രീജു ദുബായിലേക്കും എത്താറുണ്ട്. വിവാഹശേഷവും തന്റെ കർമ്മ മേഖലയിൽ സജീവമാണ് മീര .

Read Entire Article