Authored by: അശ്വിനി പി|Samayam Malayalam•13 Nov 2025, 7:31 pm
അടുത്തിടെയായിരുന്നു സെലീന ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും വിവാഹം. അടുത്തത് സെലീനയുടെ ഉറ്റ തോഴി ടെയിലര്‍ സ്വിഫ്റ്റിന്റേതാണ്. ട്രാവിസ് കെല്‍സിയുമായുള്ള വിവാഹത്തിന് മുന്‍പ് സെലീനയോട് കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കുകയാണ് ഗായിക
ടെയിലർ സ്വിഫ്റ്റും സെലീന ഗോമസുംടെയിലര് സ്വിഫ്റ്റിന്റെ വിവാഹത്തിന് ചുക്കാന്‍ പിടിക്കുന്നതും തോഴിയായി കൂടെ ഉണ്ടാവുന്നതും സെലീന ഗോമസ് ആണെന്ന കാര്യത്തിന് സംശയം വേണ്ട. ഇരുവരും അത്രയും അടുത്ത സുഹൃത്തുക്കളാണ്. ബെന്നി ബ്ലാങ്കോയുമായുള്ള സെലീന ഗോമസിന്റെ വിവാഹത്തിന് തോഴിയായി എത്തിയതും, എല്ലാ ചടങ്ങുകളിലും കൂടെ നില്‍ക്കുകയും ചെയ്ത ആളാണ് ടെയിലര്‍ സ്വിഫ്റ്റ്. അതുകൊണ്ടു തന്നെ സെലീനയുടെ പങ്കാളിത്തത്തില്‍ യാതൊരു തര സംശയവും വേണ്ട.
Also Read: കേരള സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഷംന ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്പങ്കാളിത്തം മാത്രമല്ല, സെലീന ഗോമസില്‍ നിന്ന് ഉപദേശങ്ങളും ടെയിലര്‍ സ്വിഫ്റ്റ് നേടുന്നുണ്ട് എന്നാണ് പുതിയ വിവരം. മധുവിധു ആഘോഷത്തിലിരിക്കുന്ന സെലീന ഗോമസില്‍ നിന്നും ബെന്നി ബ്ലാങ്കോയില്‍ നിന്നും വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും, എങ്ങനെയൊക്കെ തയ്യാറെടുക്കണം എന്നതിനെ കുറിച്ചുമെല്ലാം ടെയിലര്‍ സ്വിഫ്റ്റ് ചോദിച്ചു മനസ്സിലാക്കുന്നണ്ടത്രെ.
വിവാഹത്തിന് ഒരാളെ പോലും വിട്ടു പോകരുത് എന്നാണ് ടെയിലറിന്റെ ആഗ്രഹം. അതിനായി ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ സെലീന ഗോമസുമായി ഒരു റസ്‌റ്റോറന്റില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും, ഇത്തരം കാര്യങ്ങള്‍ ഉറ്റ തോഴിയുമായി ചര്‍ച്ച ചെയ്തു എന്നുമാണ് വിവരങ്ങള്‍. വിവാഹത്തിന് പങ്കെടുക്കുന്ന ഓരോരുത്തരെയും വ്യക്തിപരമായി തന്നെ ക്ഷണിക്കണം. പാര്‍ട്ടിയും യാത്രയുമൊക്കെയായി എല്ലാവര്‍ക്കും തന്റെയും ട്രാവിസ് കെല്‍സിയുടെയും വിവാഹം മറക്കാന്‍ കഴിയാത്ത ഒരു നല്ല ഓര്‍മയാക്കി മാറ്റണം എന്നാണ് ടെയിലര്‍ സ്വിഫ്റ്റിന്റെ ആഗ്രഹം.
എച്ച്1ബി വിസ: യുഎസ് മയപ്പെടുത്തുന്നു, ട്രംപിന് പിന്നാലെ ക്രിസ്റ്റി നോമും രംഗത്ത്
പൂക്കള്‍ ഒരുക്കുന്നത്, ഭക്ഷണം, വിവാഹ സമയത്ത് സജ്ജീകരിക്കേണ്ട മറ്റ് കാര്യങ്ങളെ കുറിച്ചും സെലീന ഗോമസിനോട് ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടത്രെ. അതേ സമയം ടെയിലര്‍ സ്വിഫ്റ്റിന്റെയും ട്രാവിസ് കെല്‍സിയുടെയും വിവാഹം എവിടെ വച്ചാണെന്നോ, വിവാഹ തിയ്യതി എപ്പോഴാണ് എന്നതിനെ കുറിച്ചോ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·