24 March 2025, 05:21 PM IST

സൈന്ധവിയും ജി.വി പ്രകാശ് കുമാറും | Photo: instagram/ gv prakash kumar
കഴിഞ്ഞ മേയിലാണ് തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും പങ്കുവെച്ചിരുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കുറിപ്പിലുണ്ടായിരുന്നു. ഇപ്പോഴിതാ കുടുംബകോടതിയിൽ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ഇരുവരും.
ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. കോടതിയില്‍ ജി.വി. പ്രകാശും സൈന്ധവിയും ഒരുമിച്ചെത്തിയാണ് അപേക്ഷ നല്‍കിയത്. ഇതിന് ശേഷം തിരിച്ചുമടങ്ങിയതും ഒന്നിച്ചുതന്നെ. കോടതിയില്‍ ഒരു കാറില്‍ ഒരുമിച്ചെത്തുകയും മടങ്ങുകയും ചെയ്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. പലരും ഈ സമീപനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. അപേക്ഷ മറ്റൊരു ദിവസം പരിഗണിക്കുന്നതിനായി മാറ്റിവെച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
വേർപിരിഞ്ഞതിന് പിന്നാലെ ഇരുവരും ഒരുമിച്ച് വേദിയിലെത്തിയത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജി.വി പ്രകാശ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ പ്രൊഫഷണല്‍ ബന്ധങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ല്‍ വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്. എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
Content Highlights: GV Prakash Kumar Saindhavi get and permission unneurotic aft filing for communal divorce
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·