11 April 2025, 01:15 PM IST

ചാരു അസോപ | Photo: Instagram/ Charu Asopa
അഭിനയിച്ച സിനിമകള്‍, സീരിയലുകള്‍ എന്നിവയേക്കാള്‍ വ്യക്തിജീവിതത്തിലെ വിവാദങ്ങള്‍ക്കൊണ്ട് പ്രശസ്തയായ നടിയാണ് ചാരു അസോപ. ദേവോം കാ ദേവ്... മഹാദേവ്, ബാല്‍വീര്‍ എന്നീ സീരിയലുകളിലൂടെയാണ് നടി ആരാധകരുടെ പ്രിയതാരമായി മാറിയത്. മുന്‍മിസ് യൂണിവേഴ്‌സും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ സഹോദരഭാര്യയെന്ന നിലയിലും ചാരു അസോപ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജസ്ഥാനിലെ ബികാനീര്‍ സ്വദേശിയായ ഇവര്‍ 2023-ല്‍ രാജീവ് സെന്നുമായി വേര്‍ പിരിഞ്ഞു.
രാജീവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന ചാരു അസോപ മുംബൈ വിട്ടിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന ചാരു അസോപയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. താരം ഇന്‍സ്റ്റഗ്രാം വഴി സാരിയും മറ്റ് വസ്ത്രങ്ങളും വില്‍ക്കുന്ന വീഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്.
മുംബൈ വിട്ട താന്‍ ഓണ്‍ലൈന്‍ തുണിക്കച്ചവടം തുടങ്ങിയതായി ചാരു അസോപ തന്നെ സ്ഥിരീകരിച്ചു. സ്വദേശമായ ബികാനീറിലേക്ക് തിരിച്ചുവെന്നും ഇപ്പോള്‍ മകള്‍ക്കും തന്റെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് താമസമെന്നും അവര്‍ പറഞ്ഞു. വാടകയുള്‍പ്പെടെ ഒരുമാസം മുംബൈയില്‍ ഒന്ന്- ഒന്നരലക്ഷം രൂപ ചെലവ് വരും. മുംബൈയിലെ ജീവിതം ചെലവേറിയതോടെയാണ് നഗരം വിടാന്‍ തീരുമാനിച്ചത്. മകളെ ആയയെ ഏല്‍പ്പിച്ച് ജോലിക്ക് പോവുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതിനാലാണ് താന്‍ മുംബൈ വിട്ടതെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Sushmita Sen's ex-bhabhi Charu Asopa's video selling suit pieces online goes viral
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·