'വിവേകമില്ലാത്ത പെരുമാറ്റത്തോടും വിവേകത്തോടെ പ്രതികരിക്കുക'; സംവിധായകൻ രാജിന്റെ മുൻഭാര്യ ശ്യാമളി

4 months ago 5

04 September 2025, 01:27 PM IST

Shhyamali De

ശ്യാമളി ഡേ | ഫോട്ടോ: www.instagram.com/shhyamalide/

സംവിധായകൻ രാജ് നിദിമോരുവും നടി സാമന്തയും പ്രണയത്തിലാണെന്ന അഭ്യൂഹം സോഷ്യൽമീഡിയാ ചർച്ചയാവാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അടുത്തിടെ സാമന്ത പങ്കുവെച്ച സോഷ്യൽ മീഡിയാ സ്റ്റോറികൂടിയായപ്പോൾ ഇതിന് ആക്കം കൂടിയിരിക്കുകയാണ്. ഇപ്പോഴിതാ രാജിന്റെ മുൻഭാര്യ ശ്യാമളി ഡേ പങ്കുവെച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. ആരെ ലക്ഷ്യംവെച്ചാണ് എന്ന് വ്യക്തമാവാത്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രണ്ട് ഉദ്ധരണികളാണ് ശ്യാമളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലാവോസിയുടെയും അലി ഇബ്ൻ അബി താലിബിൻ്റെയും ഉദ്ധരണികളാണ് ശ്യാമളി ഷെയർ ചെയ്തത്. പങ്കുവെച്ചു. വിവേകമില്ലാത്ത പെരുമാറ്റത്തോട് പോലും വിവേകത്തോടെ പ്രതികരിക്കുക എന്നായിരുന്നു ആദ്യത്തെ ഉദ്ധരണി. വിരക്തി എന്നാൽ നിങ്ങൾക്ക് ഒന്നും സ്വന്തമായി ഉണ്ടാകരുത് എന്നല്ല, മറിച്ച് ഒന്നും നിങ്ങളെ സ്വന്തമാക്കരുത് എന്നതാണ് എന്നതായിരുന്നു മറ്റൊന്ന്. 2022-ലാണ് ശ്യാമളിയും സംവിധായക ജോഡിയായ രാജ് ആൻഡ് ഡികെയിലെ രാജും തമ്മിൽ വിവാഹബന്ധം വേർപെടുത്തിയത്. സൈക്കോളജി ബിരുദധാരിയായ അവർ വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മെഹ്‌റ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഞാൻ കാണുന്നത് VS നിങ്ങൾ കാണുന്നത് എന്ന അടിക്കുറിപ്പോടെ ഒരു റീൽ അടുത്തിടെ സാമന്ത പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിൽ സാമന്തയുടെ കൈ പിടിച്ച് ഒരു പുരുഷനുണ്ടായിരുന്നു. ഇയാളുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. കറുത്ത ജാക്കറ്റും ഡെനിം ജീൻസും ധരിച്ച്, ഒരു കയ്യിൽ ഫോണുമായി കറുത്ത ബാഗും തൂക്കി നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇരുവരും കൈകോർത്തു നടക്കുന്നതായാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് സംവിധായകൻ രാജ് ആണെന്നാണ് ചർച്ചകൾ പറയുന്നത്.

സാമന്ത പോസ്റ്റ് ചെയ്ത റീലിൽനിന്ന്

വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയായ 'രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡ'ത്തിലാണ് സാമന്ത ഒടുവിൽ വേഷമിട്ടത്. രാജ് ആണ് ഇതിന്റെ സംവിധായകൻ.

Content Highlights: Shhyamali De's Intriguing Posts Follow Samantha Ruth Prabhu's Hand-Holding Video

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article