വിഷമിക്കേണ്ടത് വിന്‍ സി അല്ല എന്ന ഉത്തമബോധ്യത്തിലാണ് ഞാനത് പറഞ്ഞത്-മാലാ പാര്‍വതി 

9 months ago 8

22 April 2025, 07:40 AM IST

Mala Parvathy

മാലാ പാർവതി | ഫോട്ടോ: മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം 'ലൈംഗികാതിക്രമത്തെ തമാശയായി കാണണം' എന്നരീതിയില്‍ തന്റെ പരാമര്‍ശമായി വന്ന വാര്‍ത്ത, തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് നടി മാലാ പാര്‍വതി.

'ഞാന്‍ പറഞ്ഞ വിഷയം പൂര്‍ണമായി മനസ്സിലാക്കാതെ വന്ന വാര്‍ത്തയാണത്. നടി വിന്‍ സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍വന്നതിനു അടുത്തദിവസമാണ് ഞാന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖം കൊടുത്തത്. അന്ന് ഈ വിഷയത്തെക്കുറി ച്ച് അധികം കാര്യങ്ങള്‍ പുറത്തു വന്നിരുന്നില്ല.

നായകനടന്‍ പബ്ലിക്കായി ആഭാസം പറഞ്ഞപ്പോള്‍, 'ഞാന്‍ വിഷമിച്ചു' എന്ന് വിന്‍ സി പറയും ന്നതുകേട്ടു. അങ്ങനെയൊരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ വിഷമിക്കുകയല്ല, ആത്മവിശ്വാസത്തോടെ പ്രതികരിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. എതിര്‍പ്പിന്റെ സ്വരമായാണ് 'പോടാ' എന്ന പദം കൊണ്ട് ഉദ്ദേശിച്ചത്. വിഷമിക്കേണ്ടത് വിന്‍ സി അല്ല എന്ന ഉത്തമബോധ്യത്തിലാണ് ഞാനത് പറഞ്ഞത്'. ലൈംഗികാതിക്രമത്തെ തമാശയായിക്കാണണമെന്ന് താന്‍ പറയില്ല, മാലാ പാര്‍വതി പറഞ്ഞു

Content Highlights: Mala Parvathy Clarifies Controversial Remarks

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article