വിഷുകൈനീട്ടമായി ദൃശ്യം! ഉറപ്പുനൽകി ജീത്തു; കൂടുതൽപ്രതീക്ഷ ഇല്ലാതെ വേണം തീയേറ്ററിൽ എത്താൻ

1 week ago 3
ദ്യശ്യം 3 ഏപ്രിലിൽ എത്തുമെന്നും, വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും ചലച്ചിത്ര സംവിധായകൻ ജീത്തു ജോസഫ്. മലയാളികൾക്ക് ഉള്ള വിഷുകൈനീട്ടമായി ഇതിനെ കാണാൻ ആകും. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്. ദ്യശ്യം 3 നായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

ഹിന്ദി റീമേക്കിന് ആറ് മാസം മുമ്പ്, 2026 ഏപ്രിലിൽ ചിത്രം വലിയ സ്‌ക്രീനുകളിൽ എത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് സ്ഥിരീകരിച്ചു.


"വർഷങ്ങളായി ഒരുപാട് ആളുകളെ സ്വാധീനിച്ച ഒരു ചിത്രമാണ് ദൃശ്യം. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ എല്ലാവരും ഇത് കാണാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഏപ്രിൽ ആദ്യവാരം ചിത്രം തിയേറ്ററുകളിൽ കാണാൻ ലഭ്യമാകും. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടൻ ഉണ്ടാകും. കൂടാതെ, ജനുവരി 30 ന് എന്റെ മറ്റൊരു ചിത്രമായ 'വലതു വശത്തെ കള്ളൻ' റിലീസ് ചെയ്യുന്നു. ഇതൊരു നല്ല സിനിമയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്ന് സംവിധായകൻ പറഞ്ഞു.

അജയ് ദേവ്ഗണിന്റെ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജീത്തു ജോസഫിന്റെ സ്ഥിരീകരണം. തുടക്കത്തിൽ, ഒറിജിനലും റീമേക്കും ഒരേസമയം തിയേറ്ററുകളിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

മൂന്നാംഭാഗം ജോർജ് കുട്ടിയുടെ കഥയാകും.

ജോർജ്ജ്കുട്ടിയുടെ കഥയാണ് യഥാർത്ഥ ചിത്രം പിന്തുടരുന്നത്. ഐജി ഗീത പ്രഭാകറിന്റെ മകൻ വരുൺ പ്രഭാകറിന്റെ തിരോധാനത്തെത്തുടർന്ന് ജോർജ്ജ്കുട്ടിയും കുടുംബവും സംശയത്തിന്റെ നിഴലിൽ ആകുന്നു പിന്നെ അവരുടെ ജീവിതം ഒരു വലിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. അതായിരുന്നു രണ്ടാം ഭാഗം മൂന്നാം ഭാഗത്തിൽ എന്തായിരിക്കും പ്രേക്ഷകർക്ക് ആയി ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ലാലേട്ടനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്ത്, മുരളി ഗോപി, സിദ്ദിഖ് തുടങ്ങി നിരവധി പേർ ചിത്രത്തിലും ഉണ്ടാകും

Read Entire Article