വിസ്മയയും പൃഥ്വിയും നേർക്കുനേർ! ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മുഖങ്ങൾ; വിസ്മയതുടക്കം, ഗംഭീരമാകും

1 week ago 3

Authored by: ഋതു നായർ|Samayam Malayalam13 Jan 2026, 7:54 p.m. IST

മാര്‍ഷ്യല്‍ ആര്‍ട്സ് കലാകാരി ആയതുകൊണ്ടുതന്നെ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ ഴോണറിൽ ഉള്ളതാണെന്ന് സൂചനയുണ്ട്

vismaya mohanlal(ഫോട്ടോസ്- Samayam Malayalam)
കാത്തിരിപ്പിന് ഒടുവിൽ വിരാമമായി വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം 'തുടക്കം'ത്തിന്റെ കൂടുതൽ വിവരങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2026 ഓണത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ ചിത്രമായ 'ഖലീഫ'യുമായി നേർക്കുനേർ എത്തുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

മോഹൻലാൽ ട്വിറ്ററിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു. അദ്ദേഹം രണ്ട് വാക്കുകൾ മാത്രമേ എഴുതിയിട്ടുള്ളൂ, “വിസ്മയ തുടക്കം

.” പോസ്റ്ററിൽ വിസ്മയ ഓടുന്ന ബസിനുള്ളിൽ വിൻഡോയോട് ചേർന്ന സീറ്റിൽ തല ചായ്ച്ചിരിക്കുന്നതാണ് കാണാൻ കഴിയുക. ഗ്ലാസിൽ മഴത്തുള്ളികൾ കാണാം. വളരെ നിശബ്ദമായി ചിന്തയിൽ ആഴ്ന്നിരിക്കുന്ന വിസ്മയ . വിസ്മയക്കൊപ്പം സഹതാരം ആശിഷ് ജോ ആന്റണിയും പോസ്റ്ററിലുണ്ട്. പോസ്റ്ററിന്റെ മുകൾഭാഗത്തായി മോഹൻലാലിന്റെ മുഖം മങ്ങിയ രീതിയിലും സൂക്ഷിച്ചു നോക്കിയാൽ കാണാൻ സാധിക്കും.

ഈ പുതിയ തുടക്കത്തിനായി ഞങ്ങൾ ആവേശഭരിതരാണ്. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ വിസ്മയയുടെ അരങ്ങേറ്റം പ്രതീക്ഷ നൽകുന്നതായി തോന്നുന്നു - മാജിക് കാണാൻ കാത്തിരിക്കുന്നു.

അയ്യോ! നന്നായിട്ടുണ്ട് & അഭിനന്ദനങ്ങൾ." ജൂഡ് ആന്റണി ജോസഫും ഉയർന്ന പ്രതീക്ഷകളും 'തുടക്കം' എന്നൊരാൾ കുറിച്ചപ്പോൾ അപ്പു കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നാണ് മറ്റൊരാൾ എഴുതിയത്.

ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം ആണ്. 'ഓം ശാന്തി ഓശാന', '2018' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശ്സതസ്ഥൻ ആകുന്നത്. ദേശീയ അവാർഡ് ജേതാവായ ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം.

തുടക്കം' എന്ന സിനിമയുടെ പൂജാ ചടങ്ങിൽ മോഹൻലാൽ വളരെ വികാരഭരിതനായി സംസാരിച്ചു.

അദ്ദേഹം പറഞ്ഞു, "എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഞാൻ ഒരു വിസ്മയമായി (അത്ഭുതമായി) കണക്കാക്കുന്നു. എന്റെ കുട്ടികൾ സിനിമയിലേക്ക് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സിനിമയിൽ അഭിനയിക്കണമെന്ന് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. അത് സംഭവിച്ചു, കാലം വിധിച്ചത് പോലെ." പ്രേക്ഷകരാണ് എന്നെ ഇവിടെ എത്തിച്ചത്.

വർഷങ്ങൾക്ക് മുമ്പ്, ഞാൻ സിനിമയിൽ വന്നപ്പോൾ, ഇത്തരം ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. വന്നു, അഭിനയിച്ചു, അത്രമാത്രം." രണ്ടുമക്കളും അഭിനയിക്കും . "സ്കൂളിൽ അപ്പുവിനെ മികച്ച നടനായി തിരഞ്ഞെടുത്തു, മായയും നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, അവാർഡുകൾ നേടിയിട്ടുണ്ട് ഇതും ഒരു തുടക്കം ആകട്ടെ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
Read Entire Article