
ഗാനരംഗത്തിൽനിന്ന് | Photo: YouTube/ Saregama Malayalam
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'ഡിറ്റക്റ്റീവ് ഉജ്ജ്വല'നിലെ ആദ്യ ഗാനം പുറത്ത്. 'നെപ്ട്യൂണ്‍' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ആര്‍സീ ആണ്. മനു മഞ്ജിത് വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചത് റാപ് സിങ്ങര്‍ ഫെജോ ആണ്.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. മേയ് 16-നാണ് ചിത്രം ആഗോള റിലീസായി എത്തുക. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍'.
ചിത്രത്തിന്റെ കഥാപശ്ചാത്തലവും കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മുന്നിലെത്തിച്ചു കൊണ്ടാണ് നെപ്ട്യൂണ്‍ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും മികച്ച ശ്രദ്ധയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഹാസ്യത്തിനും ത്രില്ലിനും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുമ്പോള്‍, സിഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ വേഷമിട്ടിരിക്കുന്നത്. കോട്ടയം നസീര്‍, സീമ ജി. നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊജക്റ്റ് ഡിസൈനേഴ്‌സ്: സെഡിന് പോള്‍, കെവിന്‍ പോള്‍, കണ്ടന്റ് ഹെഡ്: ലിന്‍സി വര്‍ഗീസ്, ഛായാഗ്രഹണം: പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം: റമീസ് ആര്‍സീ, എഡിറ്റര്‍: ചമന്‍ ചാക്കോ, കലാസംവിധാനം: കോയാസ് എം, സൗണ്ട് ഡിസൈനര്‍: സച്ചിന്‍ സുധാകരന്‍, സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: അരവിന്ദ് മേനോന്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്, മേക്കപ്പ്: ഷാജി പുല്‍പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് പി.സി, ആക്ഷന്‍: തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: രതീഷ് മൈക്കല്‍, ഡിഐ: പോയറ്റിക്, വിഎഫ്എക്‌സ്: ഐ വിഎഫ്എക്‌സ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ- ശബരി.
Content Highlights: Dhyan Sreenivasan`as `Detective Ujjwalan` archetypal opus `Neptune` released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·