വീട്ടിൽ നിന്നും ഷൂട്ടിംഗ്, ലൊക്കേഷൻ തിരികെ വീട്! കഴിഞ്ഞ 25 വർഷമായി വീടിന് പുറത്ത് നിന്ന് ഡിന്നർ കഴിച്ചിട്ടില്ലെന്ന് സൽമാൻ ഖാൻ

1 month ago 3

Authored by: ഋതു നായർ|Samayam Malayalam12 Dec 2025, 3:44 p.m. IST

25 വർഷത്തിലേറെയായി താൻ പുറത്ത് ഡിന്നറിന് പോയിട്ടില്ലെന്ന് പറയുകയാണ് താരം. ഷൂട്ടിംഗ്, എയർപോർട്ട് വീട് എന്ന പതിവ് പിന്തുടരുകയാണെന്നും സൽമാൻ പറഞ്ഞു.

salman khan reveals that helium  has not dined retired  successful  past   25 yearsസൽമാൻ ഖാൻ(ഫോട്ടോസ്- Samayam Malayalam)
കഴിഞ്ഞ 25 വർഷമായി വീടിന് പുറത്ത് നിന്ന് ഡിന്നർ കഴിച്ചിട്ടില്ലെന്ന് സൽമാൻ ഖാൻ . വ്യാഴാഴ്ച ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 വർഷത്തിലേറെയായി താൻ അത്താഴത്തിന് പുറത്ത് പോയിട്ടില്ലെന്നും ഷൂട്ടിംഗ്, എയർപോർട്ട്, ഹോട്ടൽ ഇതാണ് പതിവെന്നും ചടങ്ങിനിടെ താരം വെളിപ്പെടുത്തി.

"ബാസ് ഘർ സെ ഷൂട്ടിംഗ്, എയർപോർട്ട്, യാ ഹോട്ടൽ" എന്ന് പറഞ്ഞ് താൻ അവസാനമായി അത്താഴത്തിന് പോയിട്ട് 25 വർഷത്തിലേറെയായി എന്നാണ് സൽമാൻ പറയുന്നത്.


തന്റെ അടുത്ത ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ സൽമാൻ, വിശ്വസ്തരായ കുറച്ച് ആളുകളെ മാത്രം ചുറ്റിപ്പറ്റിയാണ് താനെന്നും അതാണ് ഇഷ്ടപ്പെടുന്നതെന്നും സമ്മതിച്ചു. "എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ എപ്പോഴും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് അദ്ദേഹം വെളിപ്പെടുത്തി.

ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ-ചൈന സംഘർഷത്തെ പുനരവലോകനം ചെയ്യുന്ന ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ചിത്രത്തിൽ സൽമാൻ ഖാൻ അഭിനയിക്കാൻ ഒരുങ്ങുകയാണ്. സംവിധായകൻ അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഇന്ത്യാസ് 'മോസ്റ്റ് ഫിയർലെസ് 3' എന്ന പുസ്തകത്തിലെ ശക്തമായ ഒരു അധ്യായത്തിൽ നിന്ന് ആണ് സിനിമയിലേക്ക് എത്തുന്നത്.

Read Entire Article