
പ്രിയാ വാര്യർ, സിമ്രാൻ | Photo: X/ Hashtag Cinema
അജിത്ത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനംചെയ്ത 'ഗുഡ് ബാഡ് അഗ്ലി'യില്‍ പ്രധാനവേഷത്തില്‍ മലയാളികളുടെ പ്രിയതാരം പ്രിയ പ്രകാശ് വാര്യരുമുണ്ട്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തമിഴിലെ പ്രശസ്ത നടി സിമ്രാനുമായി താരതമ്യം ചെയ്താണ് പ്രിയയെ തമിഴ് ആരാധകര്‍ ആഘോഷമാക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ അജിത്തിന് നന്ദി അറിയിച്ച് പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെ ചിത്രത്തിലെ പ്രിയയുടെ ഒരു പെര്‍ഫോമന്‍സ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. വിന്റേജ് സോങ്ങായ 'തൊട്ടു തൊട്ടു പേസും സുല്‍ത്താന' എന്ന പാട്ടിന്റെ റീ ക്രിയേറ്റഡ് വെര്‍ഷനിലെ താരത്തിന്റെ പ്രകടനമാണ് ആരാധകര്‍ ഏറ്റെടുത്തത്. മമ്മൂട്ടി നായകനായി 1999-ല്‍ പുറത്തിറങ്ങിയ 'എതിരും പതിരും' തമിഴ് ചിത്രത്തില്‍നിന്നുള്ള പാട്ടാണിത്. വിദ്യാസാഗറായിരുന്നു പാട്ടിന് ഈണമിട്ടത്
പാട്ടില്‍ സിമ്രാന്റെ ഐറ്റം ഡാന്‍സ് നമ്പറാണ് പ്രിയ റീക്രിയേറ്റ് ചെയ്തത്. പഴയപാട്ടില്‍ സിമ്രാനും രാജു സുന്ദരവും കളിച്ച സ്റ്റെപ്പുകള്‍ 'ജിബിയു'വില്‍ അര്‍ജുന്‍ ദാസിനൊപ്പമാണ് പ്രിയ പുനരാവിഷ്‌കരിക്കുന്നത്. പ്രിയയെ ശ്രദ്ധേയയാക്കിയ ഒമര്‍ ലുലു ചിത്രം 'ഒരു അഡാര്‍ ലവി'ലെ പ്രശസ്തമായ കണ്ണിറുക്കലിനെ ഓര്‍മിപ്പിക്കുന്ന പ്രകടനവും പ്രിയയുടേതായി ഈ പാട്ടിലുണ്ട്. സിമ്രാനുമായി താരതമ്യം ചെയ്ത് സാമൂഹികമാധ്യങ്ങളില്‍ ഒരുപാട് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഒരു അഡാര്‍ ലവിലെ സീനും പലരും ഓര്‍മിപ്പിക്കുന്നു.
വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. തൃഷയാണ് ചിത്രത്തിലെ നായിക. പ്രഭു, അര്‍ജുന്‍ ദാസ്, സുനില്‍, പ്രസന്ന, രാഹുല്‍ ദേവ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
Content Highlights: Wink sensation Priya Varrier goes viral again successful 'Good Bad Ugly'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·