24 March 2025, 10:11 AM IST

പരിപാടിയുടെ പോസ്റ്റർ, നടൻ വിക്രം
വീര ധീര സൂരന്‍ പാര്‍ട്ട്-2 സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി നടന്‍ വിക്രം ഇന്ന് (തിങ്കളാഴ്ച) തിരുവനന്തപുരം ലുലു മാളില്‍. വൈകുന്നേരം ആറുമണിക്കാണ് പരിപാടി.
ക്ലബ് എഫ്എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സിനിമയിലെ മറ്റ് പ്രധാനതാരങ്ങളായ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍, സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍ എന്നിവരും പങ്കെടുക്കും. 'ചിത്ത'യ്ക്കുശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധീര വീര സൂരന്‍. മാര്‍ച്ച് 27-ന് ചിത്രം തിയേറ്ററുകളിലെത്തും.
എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് വീര ധീര സൂരന്‍ നിര്‍മിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും പ്രസന്ന ജി.കെയും എഡിറ്റിങ്ങും സി.എസ്. ബാലചന്ദര്‍ ആര്‍ട് ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആര്‍.ഒ. വിക്രത്തിന്റെ 62-ാമത്തെ ചിത്രമാണ് 'വീര ധീര സൂരന്‍'.
Content Highlights: veera dheera sooran histrion vikram promotion programme lulu promenade trivandrum
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·