'വൃഷഭ' ഡബ്ബിങ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ഇനി തീയേറ്ററിലേക്ക്

4 months ago 4

11 September 2025, 08:38 AM IST

mohanlal vrusshabha

വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, മോഹൻലാൽ ഡബ്ബിങ്ങിനിടെ | Photo: Special Arrangement, Instagram/ Abishek S Vyas

പാന്‍ ഇന്ത്യന്‍ ചിത്രമായൊരുങ്ങുന്ന 'വൃഷഭ'യുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. താരത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയതായും ചിത്രം റിലീസിന് ഒരുങ്ങുകയാണെന്നുമറിയിച്ച് നിര്‍മാതാവ് അഭിഷേക് വ്യാസ് ആണ് വിവരം പങ്കുവെച്ചത്. ഡബ്ബിങ് സ്റ്റുഡിയോയിലുള്ള മോഹന്‍ലാലിന്റെ ചിത്രവും അഭിഷേക് പങ്കുവെച്ചിട്ടുണ്ട്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനേയും ചിത്രത്തില്‍ കാണാം.

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ്, എവിഎസ് സ്റ്റുഡിയോസ് എന്നീ ബാനറുകളാണ് നിര്‍മിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി തെലുങ്ക് നടന്‍ റോഷന്‍ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സഹ്‌റ എസ്. ഖാന്‍, സിമ്രാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് വൃഷഭ നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: Mohanlal completes dubbing for the Pan-Indian movie Vrusshabha

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article