19 September 2025, 05:11 PM IST

വേടനും മാരി സെൽവരാജും അറിവും, അറിവ് എക്‌സിൽ പങ്കുവെച്ച ചിത്രം | Photo: X/ Arivu
ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ റാപ്പര്‍ വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി റാപ്പര്‍ അറിവ്. മാരി സെല്‍വരാജ് ചിത്രമായ 'ബൈസണ്‍ കാലമാടന്‍' എന്ന ചിത്രത്തില്‍ വേടനൊപ്പം അറിവ് ഒരു റാപ്പ് പാടിയിരുന്നു. പാട്ടിന്റെ റിലീസിന് പിന്നാലെയാണ് അറിവ്, വേടനും മാരി സെല്‍വരാജിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇതിനെതിരേ വ്യാപക വിമര്‍ശനമാണ് അറിവിനെതിരേ ഉണ്ടായത്.
'ബൈസണ്‍ കാലമാടനി'ലെ 'റെക്ക റെക്ക' എന്ന പാട്ടാണ് അറിവും വേടനും ചേര്‍ന്ന് പാടിയത്. പാട്ട് ചൊവ്വാഴ്ച പുറത്തിറങ്ങി. പിന്നാലെ ബുധനാഴ്ചയാണ് അറിവ് എക്‌സില്‍ ചിത്രം പങ്കുവെച്ചത്. തമിഴിലുള്ള ക്യാപ്ഷനൊപ്പമായിരുന്നു അറിവിന്റെ പോസ്റ്റ്. ഇതിന് വ്യാപക വ്യാപകവിമര്‍ശനമുണ്ടായി. ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ ആള്‍ക്കൊപ്പം സഹകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
'വളരേ വ്യക്തിപരവും കലാപരവുമായ ഒരു നിമിഷത്തെ ചിത്രമാണ് ഞാന്‍ പങ്കുവെച്ചത്. സ്ത്രീകളുടെ ശബ്ദത്തെ ബഹുമാനിക്കുന്നു. സത്യം നിയമത്തിന്റെ വഴിയില്‍ പുറത്തുവരണം. വളരേ വ്യക്തിപരവും കലാപരവുമായ ഒരു നിമിഷത്തെ ചിത്രമാണ് ഞാന്‍ പങ്കുവെച്ചത്', എന്നായിരുന്നു അറിവിന്റെ വിശദീകരണം.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ ചോദ്യംചെയ്തിരുന്നു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ഗവേഷകയും പരാതി നല്‍കി. കേസില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്. ഇരുകേസിലും അറസ്റ്റിലായ വേടനെ പോലീസ് കോടതി ഉത്തരവിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടിരുന്നു.
Content Highlights: rivu addresses backlash for sharing a photograph with accused rapper Vedan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·