Authored by: ഋതു നായർ|Samayam Malayalam•24 Oct 2025, 5:29 pm
അനശ്വരയുടെ ആദ്യ തമിഴ് ചിത്രം തൃഷയ്ക്ക് ഒപ്പമായിരുന്നു. ആ സന്തോഷം പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ് തൃഷയുടെ പെരുമാറ്റത്തെ കുറിച്ചും നടി പറയുന്നത്
(ഫോട്ടോസ്- Samayam Malayalam)മാം എന്ന് വിളിക്കുമ്പോൾ എന്നോട് പറയും അങ്ങനെ വിളിക്കണ്ട തൃഷ എന്ന് വിളിച്ചാൽ മതി എന്ന്. എന്നാൽ എനിക്ക് അങ്ങനെ വിളിക്കാൻ കഴിയില്ല, ഞാൻ പിന്നേം മാം എന്ന് വിളിക്കും എന്നാൽ ത്രിഷ് എന്ന് വിളിക്കാൻ പറയും. എന്റെ വായിൽ മാഡം എന്ന് മാത്രമേ വരൂ. എന്റെ സുഹൃത്തുക്കൾ ഒക്കെ എന്നെ അങ്ങനെ ആണ് വിളിക്കുന്നത് അതുകൊണ്ട് അങ്ങനെ വിളിക്കണം എന്ന് പറയും, മാത്രമല്ല അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രായം ആയപോലെ തോന്നും എന്ന് പറഞ്ഞാണ് തൃഷ് എന്ന് തിരുത്തുന്നത്. ലൊക്കേഷനിൽ ഞങ്ങൾ ഒരുമിച്ചുള്ളതൊക്കെ നല്ല രസമാണ്. പിന്നെ മലയാളത്തിൽ അഭിനയച്ച കാര്യമൊക്കെ ഷെയർ ചെയ്യും; അനശ്വര ഇങ്ങനെ പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറിയത്.
ALSO READ: സരിതക്ക് വിവാഹമോചനം കൊടുക്കാതിരിക്കാൻ സുബ്ബയ്യ സുപ്രീം കോടതി കേറി; ഒടുവിൽ 87 ൽ വിവാഹമോചനം; കൗതുകം കൂട്ടി പത്രവാർത്തതമിഴ് സിനിമകളൊക്കെ കണ്ട് ചെറിയരീതിയിൽ തമിഴൊക്കെ സംസാരിക്കാൻ അറിയാമായിരുന്നു എന്നുപറഞ്ഞ അനശ്വര തമിഴ് സംസാരിക്കുമ്പോൾ തെറ്റുകൾ പറ്റിയ കഥയും പങ്കിട്ടിരുന്നു. തെറ്റുകൾ സംഭവിക്കുമ്പോൾ എല്ലാവരും തിരുത്തിത്തരുമായിരുന്നു. സെറ്റിൽ ആര്‍ക്കും അങ്ങനെ മലയാളം അത്ര വശമില്ല. എൻ്റെ പേര് അനശ്വര എന്നത് അവര്‍ക്ക് ശരിയായി ഉച്ചരിക്കാൻ സാധിക്കാറില്ല. അവിടെ അവര്‍ക്കത് വളരെ അപൂര്‍വ്വമായ പേരാണല്ലോ. പക്ഷേ നമുക്കിത് വളരെ സാധാരണമായ ഒരുപേരാണ്. അപ്പോൾ അവര്‍ എന്നെ വിളിക്കുന്നത് 'അണു' എന്നായിരുന്നു. 'അനു' എന്ന് പോലും വരാറില്ല. അനശ്വര പറഞ്ഞു
അനശ്വര രാജൻ ഈ ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രം ആണ് അവതരിപ്പിച്ചത്. 'സുസ്മിത എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേര്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം ഒരു ക്രൈം ത്രില്ലർ ആയിരുന്നു. എ ആർ മുരുഗദോസിൻ്റെ സംവിധാന സഹായി ആയിരുന്നു എം ശരവണൻ.





English (US) ·