07 July 2025, 07:30 PM IST

ദിയ കൃഷ്ണ കുഞ്ഞിന് ജന്മം നൽകിയ ശേഷം ആശുപത്രിയിൽ, സ്‌നേഹാ ശ്രീകുമാർ | Photo: Krishna Kumar, Sneha Sreekumar
ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും വ്‌ളോഗായി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച, നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ പിന്തുണയുമായി നടി സ്‌നേഹാ ശ്രീകുമാര്‍. വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി വന്നതില്‍ അവരുടെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സ്‌നേഹ ചോദിച്ചു. നെഗറ്റീവ് കമന്റ് ഇടുന്നവരില്‍ എത്രപേരുടെ വീടുകളില്‍ സ്ത്രീകള്‍ക്ക് വേണ്ട സമയത്തു മാനസിക പിന്തുണ കൊടുക്കാന്‍ സാധിക്കാറുണ്ടെന്നും ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ സ്‌നേഹ ചോദിച്ചു.
സ്‌നേഹ ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വളരെ സന്തോഷം തോന്നിയ ഫോട്ടോ.തന്റെ വേദനയില്‍ കൂട്ടായി ഒരു കുടുംബം മുഴുവന്‍ കൂടെ നില്‍ക്കുന്നു, അത് നല്‍കുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതി ആണ്, ഒപ്പം അടുത്തുനിന്നു മാറാതെ നില്‍ക്കുന്ന അശ്വിനും.. വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി വന്നത് അവരുടെ സന്തോഷം അവരുടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതില്‍ എന്ത് തെറ്റാണു ഉള്ളത്. നെഗറ്റീവ് കമന്റ് ഇടുന്നവരോട് എത്രപേരുടെ വീടുകളില്‍ സ്ത്രീകള്‍ക്ക് വേണ്ട സമയത്തു മാനസിക പിന്തുണ കൊടുക്കാന്‍ സാധിക്കാറുണ്ട്?സ്ത്രീയാകുമ്പോള്‍ അങ്ങിനെയൊക്കെയ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങള്‍ കുറച്ചു മാറ്റി ചിന്തിച്ചാല്‍ കുറച്ചു കൂടി സന്തോഷമുള്ളതാകും ജീവിതം ??. ഗര്‍ഭിണിയാകും മുതല്‍ പ്രസവസമയത്തും അതിനുശേഷം മാനസികവും ശാരീരികവുമായി 100% നോര്‍മല്‍ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാന്‍ വീട്ടിലുള്ളവര്‍ ശ്രദ്ധിക്കണം, അതല്ലങ്കില്‍ അവരുടെ മനസിന്റെ താളം തെറ്റും. 60%എങ്കിലും അങ്ങിനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാന്‍.Toxic ആയ ഒരാള്‍ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാന്‍.. അത്തരം ആളുകളെ ഇനി ജീവിതത്തില്‍ അടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞാണ് സത്യത്തില്‍ കുറച്ചെങ്കിലും ഞാന്‍ good ആയതു.
Content Highlights: Sneha Sreekumar defends Diya Krishna against disapproval for sharing her transportation vlogs
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·