വേദിയെ ഇളക്കി മറിച്ച് ഷംന കാസിം! പൂർണ്ണഗര്ഭിണിയായിരിക്കെ നൃത്തം; പ്രവാസലോകത്തിൽ നിന്നും

1 week ago 3
നിറവയറിൽ നൃത്തം ചെയ്യുന്നത് പുതുമയല്ല. എന്നാൽ പൂർണ ഗർഭിണി ആയിരിക്കെയും നൃത്തം അഭ്യസിപ്പിക്കുന്നതും തുടർച്ചയായി നൃത്തം ചെയ്യുന്നതും ഒരുപക്ഷേ ആദ്യം ആയിരിക്കും. സ്വയം പരിശീലിക്കുന്നതോടൊപ്പം തന്നെ തന്റെ വിദ്യാർത്ഥിനികൾക്ക് വേണ്ടി നൃത്തം അഭ്യസിപ്പിച്ചും അവരെ വേദിയിൽ കരുത്തുറ്റ രീതിയിൽ പെർഫോം ചെയ്യാൻ പ്രാപ്‌തർ ആക്കിയും ഷംന ഏവരുടെയും ഹൃദയം കവർന്നു. തന്റെ പേരിലുള്ള ഡാൻസ് സ്റ്റുഡിയോയുടെ വിദ്യാർത്ഥികളുടെ പ്രകടനം ആണ് ഷംന ഗംഭീരമാക്കി മാറ്റിയത്.

പ്രൌഡ് റ്റു ബി ആൻ ഇന്ത്യൻ വേദിയിൽ ആണ് മാസ്മരിക പ്രകടനവും ആയി ഷംനയും കുട്ടികളും എത്തുന്നത്. നാലായിരത്തിൽ അധികം വിദ്യാർഥികൾ ആണ് വേദിയിൽ പങ്കെടുക്കാൻ എത്തുക. ഏഷ്യയിലെ ഏറ്റവും വലിയ വേദി കൈയ്യെടുക്കാൻ ഷംന എത്തിയപ്പോൾ അത് അഭിമാനനിമിഷം തന്നെ ആയിരുന്നു. ഭയങ്കര സന്തോഷമാണ്, അഭിമാനവും. ഞങ്ങളുടെ കുട്ടികൾ ഇങ്ങനെ ഒരു വേദിയിലേക്ക് എത്തുമ്പോൾ അത് അഭിമാനം തന്നെയാണ്. ഒരു വർഷം മുൻപേ ആണ് ദുബായിൽ ഷംന ഡാൻസ് സ്റ്റുഡിയോ സ്റ്റാർട്ട് ചെയ്യുന്നത്. ഇതിനകം നിരവധി വേദികളിൽ ഷംനയുടെ വിദ്യാർഥികൾ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഉയരങ്ങൾ കീഴടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഷംന നിറവയറിലും നൃത്തം അവതരിപ്പിക്കാൻ എത്തിയത്.

വിവാഹശേഷം ആണ് ഷംന ഭർത്താവിനും മകനും ഒപ്പം ദുബായിൽ സെറ്റിൽഡ് ആകുന്നത്. അതിനും മുൻപേ തന്നെ ഗോൾഡൻ വിസ ഷംന നേടിയിരുന്നു.

ALSO READ:എന്റെ ഭാര്യയ്ക്ക് എന്നെ വേണ്ടായിരിക്കാം, പക്ഷേ അവളില്ലാതെ എനിക്ക് പറ്റില്ല; സൂര്യയുടെ അച്ഛന്‍ ഭാര്യയെ കുറിച്ച് പറഞ്ഞത്


ഗർഭിണി ആണ്, പക്ഷേ എന്റെ കുട്ടികളുടെ പ്രകടനം കാണാൻ ഞാൻ അവിടെ ഉണ്ടാകും എന്നാണ് ഷംന പറയുന്നത്.

ALSO READ: ദത്തെടുക്കാൻ തോന്നിയിട്ടില്ല! കൊള്ളി വയ്ക്കാനാണോ കുഞ്ഞുങ്ങൾ; ആവശ്യമായി തോന്നിയിട്ടില്ലെന്ന് സുധ
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് ഒട്ടനവധി വേദികൾ. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നിരവധി സിനിമകള്‍ ചെയ്തു. അഭിനയത്തിനൊപ്പം സ്റ്റേജ് ഷോകളും ചെയ്യുന്ന ഷംന ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ മെന്റര്‍ ആയും എത്താറുണ്ട്.

Read Entire Article