രണ്ട് വന്‍കരകളുടെ അതിര്‍ത്തി ഭേദിച്ച് ഒന്നിച്ചൊഴുകുന്ന സംഗീതം. മലയാളവും സംസ്‌കൃതവും ഇംഗ്‌ളീഷും അവരുടെ വരികളില്‍ സമ്മേളിക്കുന്നു. പോപ് ഇതിഹാസം മൈക്കല്‍ ജാക്സണുമായി ബന്ധമുള്ള ഇന്തോ-ഓസ്ട്രിയന്‍ ബാന്‍ഡായ 'ആശ്രം' ആണ് ആ സംഗീത പ്രവാഹത്തിന്റെ ഉറവ. ഓസ്ട്രിയന്‍, മലയാളി കലാകാരന്‍മാര്‍ ഒന്നിച്ച് ഓറിയന്റല്‍ റോക്ക് ഗണത്തിലെ സംഗീതമൊരുക്കുന്ന ആശ്രമിന് ലോകമെമ്പാടും ആരാധകരുണ്ട്.
തകിലില്‍ പിറന്ന ആശ്രം
ഓസ്ട്രിയന്‍ സ്വദേശികളായ ബോറിസ്, മാനുവല്‍ സഹോദരങ്ങള്‍ 2004ല്‍ കേരളത്തിന്റെ മനോഹാരിത ചുറ്റിക്കാണുന്നതിനിടയിലാണ് ആശ്രം ബാന്‍ഡിന്റെ പിറവി. കോവളം ബീച്ചിലെ യാത്രയ്ക്കിടയില്‍ ഇരുവരും അജയ ഗോപി എന്ന കലാകാരന്‍ തകില്‍ വായിക്കുന്നത് അവിചാരിതമായി കാണുകയായിരുന്നു. റോക്ക് സംഗീതവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും കോര്‍ത്തിണക്കുന്ന 'ആശ്രം' എന്ന ചിന്തുടെ താളത്തുടക്കം അവിടെയായിരുന്നു. ബോറിസും സുഹൃത്തുക്കളും കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കലാകാരന്‍മാരെ കണ്ടെത്തി ബാന്‍ഡ് വികസിപ്പിച്ചു.

ഇംഗ്‌ളീഷ്, സംസ്‌കൃതം, മലയാളം വരികളുള്ള ഗാനങ്ങള്‍, തബല, സിത്താര്‍, തകില്‍ എന്നിവയ്‌ക്കൊപ്പം ഗിത്താര്‍, ഡ്രംസ്, ബാസ് എന്നി വാദ്യോപകരണങ്ങളും സമന്വയിക്കുന്ന സംഗീത വിരുന്നായിരുന്നു ആശ്രമിന്റെ ഓരോ ഗാനങ്ങളും. ബാന്‍ഡിന്റെ അതേ പേരിലുള്ള 'ആശ്രം' എന്ന ആല്‍ബം 2007-ലാണ് പുറത്തിറങ്ങിയത്. ജര്‍മനിയിലും ഓസ്ട്രിയയിലും മുപ്പതിലധികം വേദികളില്‍ ആല്‍ബത്തിലെ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഗായകന്‍ സൂരജ് സന്തോഷും യൂറോപ്യന്‍ ടൂറില്‍ ബാന്‍ഡിന്റെ ഭാഗമായിരുന്നു. 2011-ലായിരുന്നു ആശ്രമിന്റെ ആദ്യ ഇന്ത്യന്‍ ടൂര്‍. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള വേദികളില്‍ ആശ്രമിന്റെ സംഗീതം ഒഴുകി.
ഡേഞ്ചറസ് ആശ്രം
2009 മുതല്‍ തന്നെ ആശ്രം രണ്ടാമത്തെ ആല്‍ബത്തിന്റെ പണിപ്പുരയിലായിരുന്നു. പോപ് ഇതിഹാസമായ മൈക്കല്‍ ജാക്‌സണ്‍, ജോണി കാഷ് എന്നിവരോടൊപ്പം സംഗീതമൊരുക്കിയ കംപോസര്‍ തോം റൂസോയും 'പ്രിസണ്‍ വിത്തൗട്ട് വാള്‍സ്' എന്ന ആല്‍ബത്തിന്റെ ഭാഗമായി. 16 ഗ്രാമ്മി അവാര്‍ഡുകളുടെ തിളക്കമുള്ള ടോം റൂസോയുടെ വരവോടെ 2013ല്‍ പുറത്തിറങ്ങിയ രണ്ടാം ആല്‍ബം ആഗോളതലത്തിലേക്ക് ഉയര്‍ന്നു. യൂണിവേഴ്‌സല്‍ മ്യൂസികുമായുള്ള കരാര്‍ ഭാഷാപരമായ പ്രശ്‌നങ്ങളാല്‍ അവസാന നിമിഷമാണ് നടക്കാതെ പോയത്.

'രണ്ട് ഭൂഖണ്ഡങ്ങളിലിരുന്ന് മൂന്ന് ഭാഷകളിലെ വരികള്‍ കോര്‍ത്ത് സംഗീതമൊരുക്കുന്നത് ഒട്ടും ലളിതമല്ല. അത് വേറിട്ട സംഗീതമാണ്. കൂടുതല്‍ ഇന്ത്യക്കാര്‍ ആശ്രമിനെ അറിയണമെന്നാണ് ആഗ്രഹം.'. ഓസ്ട്രിയയിലെ ട്രോണില്‍ 26ന് നടക്കുന്ന ലൈവ് കണ്‍സര്‍ട്ടില്‍ തങ്ങളുടെ മൂന്നാമത്തെ ആല്‍ബം 'സിദ്ധാര്‍ത്ഥ' അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ബോറിസ്, മാനുവല്‍ സഹോദരന്‍മാര്‍ പറയുന്നു. ഹെര്‍മന്‍ ഹെസ്സെയുടെ അതേ പേരിലുള്ള പുസ്തകത്തില്‍ നിന്ന് ആശയമുള്‍ക്കൊണ്ടാണ് സിദ്ധാര്‍ത്ഥ ആല്‍ബത്തിലെ ഗാനങ്ങളൊരുക്കിയത്.
ഞങ്ങളാണ് ആശ്രം
- ബോറിസ് (ലീഡ് ഗിത്താറിസ്റ്റ്)
- മാനുവല്‍ (ഇംഗ്ലീഷ്‌വോക്കല്‍സ്)
- ഹരികൃഷ്ണമൂര്‍ത്തി (തബല)
- പോള്‍സണ്‍ കൊളാഡി (സിത്താര്‍)
- അരവിന്ദ് (മലയാളം, സംസ്‌കൃത വോക്കല്‍സ്)
- അനു പ്രവീണ്‍- മുന്‍ ഗായകന്‍ (സിദ്ധാര്‍ഥ ആല്‍ബത്തില്‍ പാടിയത്)
- അജയന്‍ ഗോപി (തകില്‍)
- ജര്‍മ്മന്‍ (ഡ്രംസ്)
- അഡ്രിയന്‍ (ബാസ്)
- ഷഹീര്‍ (റിഥം ഗിറ്റാര്‍/ ടെക് ലീഡ്)
Content Highlights: Indo-Austrian euphony set Ashram breaks borders of continents
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·