'ശരിക്കും നടുവേദനയുണ്ടോയെന്ന് തോന്നിപ്പോയി'; 'ഹൃദയപൂര്‍വ്വ'ത്തിലെ മോഹന്‍ലാലിനെക്കുറിച്ച് ഡോക്ടര്‍

4 months ago 5

03 September 2025, 01:30 PM IST

mohanlal hridayapoorvam

മോഹൻലാൽ ഹൃദയപൂർവ്വം ചിത്രത്തിൽ | Photo: Facebook/ Aashirvad Cinemas

'ഹൃദയപൂര്‍വ്വ'ത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് ഡോക്ടര്‍. ചിത്രത്തില്‍ നടുവേദനയുള്ള ഒരാളുടെ മാനറിസങ്ങള്‍ മോഹന്‍ലാല്‍ പെര്‍ഫെക്ടായാണ് ചെയ്തതെന്ന് ഡോ. ബിജു ജി. നായര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 32 വര്‍ഷത്തെ ചികിത്സാനുഭവത്തില്‍ ഇതുപോലെ എത്രയോ പേരെ കണ്ടത് ഓര്‍മ വന്നു. ശരിക്കും നടുവേദനയുണ്ടോയെന്നുവരെ തോന്നിപ്പോയെന്നും ബിജു നായര്‍ കുറിച്ചു.

ഇതൊരു ഫിലിം റിവ്യൂ അല്ലെന്ന മുഖവുരയോടെയാണ് ബിജു നായരുടെ കുറിപ്പ്. 'ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാന്‍. ഇതില്‍ നടുവേദനയുള്ള ഒരാളുടെ മാനറിസങ്ങള്‍ എത്ര പെര്‍ഫക്റ്റായാണ് ലാലേട്ടന്‍ ചെയ്തിരിക്കുന്നത് എന്നത് ഏറെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ 32 വര്‍ഷത്തെ ചികിത്സാനുഭവത്തിനിടയില്‍, ഇതുപോലെയുള്ള എത്രയോ പേരെ കണ്ടത് ഓര്‍മ വന്നു. ഇനി ശരിക്കും പ്രശ്‌നമുണ്ടോയെന്നുവരെ തോന്നിപ്പോയി', ബിജു നായര്‍ കുറിച്ചു.

'ഒരു പടിക്കെട്ട് ഇറങ്ങി വരുന്ന സീന്‍ ഉണ്ട്. ഒരിക്കലും മറക്കില്ല. നല്ല സിനിമ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല. ഓരോ പ്രാവശ്യവും കാണുമ്പോള്‍ അഭിനയത്തിന്റെ വിസ്മയമായി ലാലേട്ടന്‍ ഞെട്ടിക്കുന്നുവെന്നത് പറയാതെ വയ്യ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Doctor praises Mohanlal`s realistic portrayal of backmost symptom successful Hridayapoorvam

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article