ശവപ്പെട്ടിയും റീത്തും പിന്നെ യു/എ സര്‍ട്ടിഫിക്കറ്റും; 'മരണമാസ്സ്' നാളെ മുതല്‍

9 months ago 8

maranamass

പ്രതീകാത്മക ചിത്രം | Photo: Special Arrangement

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും നടന്നു. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രില്‍ 10-നാണ് തീയേറ്ററുകളിലെത്തുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിങ്ങിന് ലഭിക്കുന്നത്. രസകരവും സ്‌റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫിനെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഗെറ്റ് അപ്പില്‍ ബേസില്‍ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ബേസില്‍ ജോസഫിന്റെ ട്രേഡ് മാര്‍ക്ക് കോമഡി ഘടകങ്ങള്‍ അടങ്ങിയ സിനിമ തന്നെയാകും 'മരണമാസ്സ്' എന്ന സൂചനയോടെയാണ് സസ്‌പെന്‍സും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. ചിത്രത്തിന്റെ ട്രെയിലറും പ്രോമോ സോങ് ആയി എത്തിയ ഫ്‌ലിപ് സോങ്ങും ഇപ്പോഴും വന്‍ ട്രെന്‍ഡിങ് ആണ്. അതിനിടയിലാണ് ചിത്രത്തിലെ ഏറ്റവും പുതിയ 'ചില്ല് നീ' എന്ന ഗാനമിപ്പോള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് ജേ.കെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ഗോകുല്‍നാഥ് ജി. ഛായാഗ്രഹണം: നീരജ് രവി, സംഗീതം: ജയ് ഉണ്ണിത്താന്‍, എഡിറ്റിങ്: ചമന്‍ ചാക്കോ, വരികള്‍: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മാനവ് സുരേഷ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: ആര്‍.ജി. വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ: ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എല്‍ദോ സെല്‍വരാജ്, സംഘട്ടനം: കലൈ കിങ്സണ്‍, കോ- ഡയറക്ടര്‍: ബിനു നാരായണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്: ഹരികൃഷ്ണന്‍, ഡിസൈന്‍സ്: സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍: ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ത്രൂ ഐക്കണ്‍ സിനിമാസ്, ഐക്കണ്‍ സിനിമാസ്. പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Marana Mass, starring Basil Joseph, gets a U/A certificate

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article