മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് 2025 ൽ നാഗ ചൈതന്യയും ശോഭിത ധുലിപാലയും ശ്രദ്ധാകേന്ദ്രമായിരുന്നു. മെയ് 1 ന് നടന്ന പരിപാടിയിൽ നിരവധി താരനിരയാണ് പ്രത്യക്ഷപ്പെട്ടത്, പക്ഷേ ഇവരെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് കൂടുന്നത് അന്നത്തോടെയാണ്. ഇപ്പോൾ ഏകദേശം ആറുമാസത്തോളം ആയെങ്കിലും വീണ്ടും ഇതേ സംശയം ആണ് സോഷ്യൽ മീഡിയ ഗ്രൂപുകളിൽ നിറയുന്നത്. ഇവർ ആദ്യകണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്നായി വാർത്തകൾ.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഇരുവരും നിറയുന്ന പോസ്റ്റുകൾ ആണ് ഇൻസ്റ്റയിൽ. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഇവർ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ശോഭിതയുടെ ലുക്ക് കണ്ടതോടെ ആരാധകർ പറയുന്നത്. സാരി കൊണ്ട് വയർ മറയ്ക്കാൻ ശ്രമിക്കുന്നു എന്നാണ് കണ്ടെത്തൽ. എന്നത് ഇതുവരെയും ഇതേക്കുറിച്ചു താരങ്ങൾ പ്രതികരിച്ചിട്ടില്ല.
രണ്ടുദിവസം മുൻപേ ആണ് ഒന്നാം വാർഷികം കീർത്തിസുരേഷും ആന്റണി തട്ടിലും ആഘോഷിക്കുന്നത്. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിന്റെ ഒടുവിൽ ആണ് ഇവർ ഒന്നായത്. ഇപ്പോൾ ഇവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്നാണ് സംസാരം. ദമ്പതികൾ ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്റർനെറ്റിൽ ഊഹാപോഹങ്ങൾ ശക്തമാണ്.
സത്യമോ അതോ വെറും കിംവദന്തികളോ - കാലം പറയും അതുവരെ ഞങ്ങൾ കാത്തിരിക്കും എന്നുള്ള കമന്റുകൾ നിറയുമ്പോൾ ഈ വാർത്ത കീർത്തി പോലും അറിഞ്ഞിട്ടുണ്ടാവില്ല എന്ന കമന്റുകളും വൈറൽ പോസ്റ്റുകളിൽ നിറയുന്നുണ്ട്.





English (US) ·